Saturday, August 11, 2007

ബാംഗളൂര്‍ മീറ്റ് + കുറുമാന്‍ ബുക്ക് റിലീസ് - ആദ്യ പടങ്ങള്‍....




കുറുമാന്റെ ബുക്ക് റിലീസിനോടനുബന്ധിച്ചു നടന്ന ബാംഗളൂര്‍ ബ്ലോഗ് മീറ്റ് ഗംഭീര വിജയമായിരുന്നു. പ്രമോദേട്ടന്റെയും (തഥാഗതന്‍), ദീപക്കിന്റെയും (ചന്ത്രക്കാരന്‍) നേതൃത്വത്തിലുള്ള ബാംഗളൂര്‍ ബ്ലോഗറുമ്മാരുടെ ടീം മീറ്റ് അതി ഗംഭീരമായി തന്നെ സംഘടിപ്പിച്ചു.

കുറുമാനോടൊപ്പം കൊച്ചിയില്‍ നിന്ന് കുമാര്‍, ഇക്കാസ് (നൌഫല്‍ മുബാരക്ക്), കലേഷ്, പച്ചാളം (ശ്രീനി) എന്നിവര്‍ പങ്കെടുത്തു. മദ്രാസ് ബ്ലോഗറുമ്മാരുടെ പ്രതിനിധികളായി ബെന്നി, ദേവദാസ്, വിനയന്‍, സിജു, കൊച്ചന്‍ എന്നിവര്‍ പങ്കെടുത്തു. ബാംഗളൂര്‍ നിന്ന് ഏതാണ്ട് എല്ലാ മലയാളിബ്ലോഗറുമ്മാരും ബ്ലോഗിനികളും പങ്കെടുത്തു.

മീറ്റിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പിന്നീട്. എന്റെ മൊബൈല്‍ ഫോണിലെടുത്ത ചിത്രങ്ങള്‍ ദാ ഇവിടെ കാ‍ണാം. http://picasaweb.google.com/kaleshkumar/BangaloreMeet
കുട്ടിച്ചാത്തന്റെ പടങ്ങള്‍ ദാ ഇവിടെ http://picasaweb.google.com/kuttichhathan

18 comments:

കലേഷ് കുമാര്‍ said...

കുറുമാന്റെ ബുക്ക് റിലീസിനോടനുബന്ധിച്ചു നടന്ന ബാംഗളൂര്‍ ബ്ലോഗ് മീറ്റ് ഗംഭീര വിജയമായിരുന്നു. പ്രമോദേട്ടന്റെയും (തഥാഗതന്‍), ദീപക്കിന്റെയും (ചന്ത്രക്കാരന്‍) നേതൃത്വത്തിലുള്ള ബാംഗളൂര്‍ ബ്ലോഗറുമ്മാരുടെ ടീം മീറ്റ് അതി ഗംഭീരമായി തന്നെ സംഘടിപ്പിച്ചു.

കുറുമാനോടൊപ്പം കൊച്ചിയില്‍ നിന്ന് കുമാര്‍, ഇക്കാസ് (നൌഫല്‍ മുബാരക്ക്), കലേഷ്, പച്ചാളം (ശ്രീനി) എന്നിവര്‍ പങ്കെടുത്തു. മദ്രാസ് ബ്ലോഗറുമ്മാരുടെ പ്രതിനിധികളായി ബെന്നി, ദേവദാസ്, വിനയന്‍, സിജു എന്നിവര്‍ പങ്കെടുത്തു. ബാംഗളൂര്‍ നിന്ന് ഏതാണ്ട് എല്ലാ മലയാളിബ്ലോഗറുമ്മാരും ബ്ലോഗിനികളും പങ്കെടുത്തു.

മീറ്റിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പിന്നീട്. എന്റെ മൊബൈല്‍ ഫോണിലെടുത്ത ചിത്രങ്ങള്‍ ദാ ഇവിടെ കാ‍ണാം. http://picasaweb.google.com/kaleshkumar/BangaloreMeet

കുട്ടിച്ചാത്തന്‍ said...

ചെന്നൈന്ന് കൊച്ചനും കൂടി ഉണ്ടായിരുന്നു.

Anonymous said...
This comment has been removed by a blog administrator.
കുട്ടിച്ചാത്തന്‍ said...

http://picasaweb.google.com/kuttichhathan

ചാത്തന്‍ വഹ പടങ്ങള്‍

സുനീഷ് തോമസ് / SUNISH THOMAS said...

കലേഷേട്ടന്‍റെയും ചാത്തന്‍റെയും പടങ്ങളു കണ്ടു. ഇതോ ഒള്ളായിരുന്നോ പരിപാടി?

പ്രമോദേട്ടാ....വേറെ ഒന്നും ഇല്ലായിരുന്നോ?

ബംഗളൂരു, ചെന്നൈ, മലയാളി ബ്ളോഗേഴ്സിന് അഭിവാദ്യങ്ങള്‍!!!

ദേവന്‍ said...

aadya thrisamsthaana boologa meet aanallO?

Manu said...

full off :
ഈശ്വരാ... ഈ കൊച്ചുത്രേസ്യാ ഒറിജിനല്‍ ആരുന്നോ.. ഞാന്‍ വിചാരിച്ചു വല്ല ചേട്ടന്മാരും വേഷം കെട്ടി ഇറങ്ങിയതാന്ന്..

ഞാന്‍ ബ്ലോഗില്‍ വന്ന് മുന്‍പ് അമ്മാളുക്കുട്ടിയോട് അടിച്ചപോലെ ഡയലോഗ് ഒന്നും അടിച്ചില്ലല്ലാ ത്രേസ്യാമ്മേ... :-ss

കുതിരവട്ടന്‍ :: kuthiravattan said...

മീറ്റുകാര്‍ക്ക് ആശംശകള്‍.

KuttanMenon said...

മീറ്റ് അടിച്ചവര്‍ക്ക് ആശംസകള്‍ !!!

ദില്‍ബാസുരന്‍ said...

ഇക്കാസേ,
പച്ചാളമേ,

നിങ്ങളുടെ പടങ്ങള്‍ക്കായി സോറി നിങ്ങള്‍ എടുത്ത പടങ്ങള്‍ക്കായി വെയ്റ്റ് ചെയ്യുന്നു. പരിപാടികള്‍ ഗംഭീരമായി എന്ന് കണ്ടതില്‍ സന്തോഷം, കൂടാന്‍ പറ്റാഞ്ഞതില്‍ നിരാശ, ഭക്ഷണം കണ്ടപ്പോള്‍ വിശപ്പ് എന്നിവ തോന്നുന്നു.

ഏറനാടന്‍ said...

അഭിനന്ദനങ്ങള്‍ നേരുന്നു..

ഷാനവാസ്‌ ഇലിപ്പക്കുളം said...
This comment has been removed by the author.
ഷാനവാസ്‌ ഇലിപ്പക്കുളം said...
This comment has been removed by the author.
ഷാനവാസ്‌ ഇലിപ്പക്കുളം said...

വൈകിയെത്തിയതുകാരണം ആദ്യത്തെ ചിത്രങ്ങള്‍ ഒന്നും കിട്ടിയില്ല. മീറ്റ് അവസാനിക്കുന്നതിനു മുന്പുള്ള ചില ദൃശ്യങ്ങള്‍ ഇവിടെയും കാണാം:http://picasaweb.google.com/shaanavaz/BangaloreMeetFewSnaps

മെലോഡിയസ് said...

കലേഷ് ചേട്ടാ..കുട്ടിച്ചാത്താ താങ്ക്സ് ട്ടാ.. അപ്പൊ അവിടെ ശരിക്കും അര്‍മാദിച്ചു ല്ലേ..

ഇക്കാസ്, പച്ചാള്‍സ്, കുമാറേട്ടന്‍ ഇവരുടെ ഒക്കെ പടങ്ങള്‍ എവിടെ?

ഷാനവാസ്‌ ഇലിപ്പക്കുളം said...

കലേഷേ, മുന്‍ കമന്റുകളില്‍ ലിങ്ക് ശരിയായി വരാഞ്ഞതുകൊണ്ട് അതു ഡിലീറ്റേണ്ടി വന്നതില്‍ ക്ഷമിക്കുക. അത് മൊത്തമായി ഡിലീറ്റാന്‍ അപേക്ഷ.

KANNURAN - കണ്ണൂരാന്‍ said...

കുറുമാന്റെ ബുക്ക് ബാംഗ്ലൂരിലും ഹിറ്റായിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു... അഭിവാദനങ്ങള്‍, ആശംസകള്‍... ഇതോക്കെ ആദ്യം തരാന്‍ പറ്റാത്തതിനാലാണ്, ഇപ്പോ അടിക്കുന്നതെയ്...

(സുന്ദരന്‍) said...

:)