
കുറുമാന്റെ ബുക്ക് റിലീസിനോടനുബന്ധിച്ചു നടന്ന ബാംഗളൂര്‍ ബ്ലോഗ് മീറ്റ് ഗംഭീര വിജയമായിരുന്നു. പ്രമോദേട്ടന്റെയും (തഥാഗതന്), ദീപക്കിന്റെയും (ചന്ത്രക്കാരന്) നേതൃത്വത്തിലുള്ള ബാംഗളൂര്‍ ബ്ലോഗറുമ്മാരുടെ ടീം മീറ്റ് അതി ഗംഭീരമായി തന്നെ സംഘടിപ്പിച്ചു.
കുറുമാനോടൊപ്പം കൊച്ചിയില്‍ നിന്ന് കുമാര്‍, ഇക്കാസ് (നൌഫല്‍ മുബാരക്ക്), കലേഷ്, പച്ചാളം (ശ്രീനി) എന്നിവര്‍ പങ്കെടുത്തു. മദ്രാസ് ബ്ലോഗറുമ്മാരുടെ പ്രതിനിധികളായി ബെന്നി, ദേവദാസ്, വിനയന്, സിജു, കൊച്ചന് എന്നിവര്‍ പങ്കെടുത്തു. ബാംഗളൂര്‍ നിന്ന് ഏതാണ്ട് എല്ലാ മലയാളിബ്ലോഗറുമ്മാരും ബ്ലോഗിനികളും പങ്കെടുത്തു.
മീറ്റിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പിന്നീട്. എന്റെ മൊബൈല്‍ ഫോണിലെടുത്ത ചിത്രങ്ങള്‍ ദാ ഇവിടെ കാണാം.
http://picasaweb.google.com/kaleshkumar/BangaloreMeet