Thursday, August 16, 2007

വായുവില്‍ വളരുന്ന മലയാളം - വി.കെ.ശ്രീരാമന്‍

ശ്രീ. വി.കെ ശ്രീരാമന്‍ മാധ്യമം ആഴ്ചപ്പതിപ്പിലെ ‘വാഴ്വും നിനവും’ എന്ന പംക്തിയില്‍ എഴുതിയത്.
മലയാളം ബ്ലോഗിംഗ്, മലയാള ബ്ലോഗു പുസ്തകങ്ങളായ കൊടകരപുരാണം, എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ എന്നിവയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ലേഖനത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി ചുവടേ കാണുക.







38 comments:

Mubarak Merchant said...

ശ്രീ. വി.കെ ശ്രീരാമന്‍ മാധ്യമം ആഴ്ചപ്പതിപ്പിലെ ‘വാഴ്വും നിനവും’ എന്ന പംക്തിയില്‍ എഴുതിയത്.
മലയാളം ബ്ലോഗിംഗ്, മലയാള ബ്ലോഗു പുസ്തകങ്ങളായ കൊടകരപുരാണം, എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ എന്നിവയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ലേഖനത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി

SUNISH THOMAS said...

പോസ്റ്റ് വായിച്ചില്ല. വായന തേങ്ങയടി കഴിഞ്ഞ്. ഇന്നാ പിടിച്ചോ..... ഠേ.....

തീക്കൊള്ളി said...

പേരുകളും മറ്റും തെറ്റിച്ചിട്ടുണ്ടെങ്കിലും വളരെ മനോഹരമായ ഒരു പരിചയപ്പെടുത്തല്‍, പുസ്തകത്തെക്കുറിച്ചും ബൂലോകത്തെക്കുറിച്ചും.
അത്‌ ശ്രീരാമന്‍ സാറിലൂടെയായതുകൊണ്ടും, മാധ്യമത്തിലൂടെയായതുകൊണ്ടും നമുക്ക്‌ കൂടുതല്‍ കൂടപിറപ്പുകളെ വരവേല്‍ക്കാനയി തയ്യാറെടുക്കാം!

ശ്രീ said...

പോസ്റ്റ് മുഴുവന്‍‌ വായിച്ചു...
നമ്മള്‍ ബ്ലോഗ്ഗേഴ്സിന്‍ അഭിമാനിക്കാം...

ഇതു പോസ്റ്റ് ചെയ്തതിനു നന്ദി
:)

Unknown said...

വളരെ നല്ല രീതിയില്‍ എഴുതിയിരിക്കുന്നു ശ്രീരാമന്‍ മാഷ്. തീക്കൊള്ളി പറഞ്ഞ പോലെ കൂടപ്പിറപ്പുകളുടെ എണ്ണം കൂടിക്കൂടായ്കയില്ല.

രാജ് said...

ശ്രീരാമന്റെ ലേഖനം നന്നായിട്ടുണ്ട്.

ലാപുട, ആ പേര് സ്വീകരിച്ചതു അവന്റെ കവിതകളില്‍ കോമഡിക്കു മുന്‍‌തൂക്കമുള്ളതു കൊണ്ടാണോ എന്ന് ചോദിച്ചിട്ട് വരാം ഞാന്‍ ;)

SUNISH THOMAS said...

ഇതിലും പക്ഷേ കുറുവിന്‍റെ ബ്ളോഗ് അ‍ഡ്രസു തെറ്റി. അല്ലേ ഇക്കാസേ?

മഴത്തുള്ളി said...

ഇക്കാസേ,

ശ്രീരാമന്‍ സാര്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ മലയാളം ബ്ലോഗിനേപ്പറ്റിയും അതോടൊപ്പം തന്നെ ബ്ലോഗു പുസ്തകങ്ങളേപ്പറ്റിയും എഴുതിയ വിശകലങ്ങള്‍ വളരെയേറെ ഇഷ്ടപ്പെട്ടു. ബൂലോകം ഇനിയുമിനിയും വളരാന്‍ ഇത്തരം എഴുത്തിലൂടെ ഇടയാവട്ടെ.

സുല്‍ |Sul said...

ഇക്കാസെ നന്ദ്ട്രി :)

കോമഡിക്കു മുന്‍‌തൂക്കമാണെന്ന് ശ്രീരാമന്‍ കരുതിയത് മറ്റു ബ്ലോഗുകള്‍ വായിക്കാന്‍ വെറും ‘മടി’ക്ക് മുന്‍‌തൂക്കം ലഭിച്ചതിനാലാവും. കയ്യില്‍ കിട്ടിയ രണ്ടും ഏതു ശിലാഹൃദയന്റേയും കരളു തകര്‍ക്കുന്ന കോമഡികള്‍. ഇങ്ങനെ ആലോചിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

-സുല്‍

സാജന്‍| SAJAN said...

ശ്രീ ശ്രീരാമന്റെ കാഴ്ചപ്പാടുകള്‍, പുറത്ത് നിന്ന് കാണുന്ന ഏതൊരു മാന്യവ്യക്തിയുടേയും കാഴ്ചപ്പാ‍ടാണ് , പക്ഷേ അത് അദ്ദേഹം വളരെ മനോഹരമായി എഴുതിയിരിക്കുന്നു:)
ഇത് ഇവിടെ ചേര്‍ത്തതിനു നന്ദി!
ഓടോ:- ഈ ചാപുട ആരാന്നങ്ങട് മനസ്സിലാവിണില്ലല്ലോ?

Ziya said...

ബൂലൊഗം നന്നായി വരട്ടെ...
പഴയതെന്തിന്,
നല്ല ഈ പുതിയ ബൂലോഗം ദാ നമ്മെ രോമാഞ്ചിതരാക്കുന്നു...:)

ഇക്കാസേ...
സെപഷല്‍ താങ്ക്സ് :)

mumsy-മുംസി said...

ശ്രീരാമേട്ടന്‌ ബ്ലോഗര്‍മാരെ അത്രപരിചയമില്ലാത്തതു കൊണ്ടാണ്‌ അദ്ധേഹം പേരുകള്‍ തെറ്റിച്ചത്, ഞാന്‍ മാധ്യമം വായിച്ചിരുന്നില്ല. ലേഖനം സ്കാന്‍ ചെയ്ത് പോസ്റ്റ് ചെയ്തതിന്‌ നന്ദി ഇക്കാസ്.

Dinkan-ഡിങ്കന്‍ said...

ആര്‍ട്ടില്‍ എഴുതിയ ശ്രീരാമനും, പോസ്റ്റിട്ട ഇക്കാസിനും നന്ദി രേഖപ്പെടുത്തുന്നു.

ബ്ലോഗ് എന്താണെന്ന് അറിയാത്ത മലയാളികളില്‍ ഒരു കൊതുകം ഉണര്‍ത്താന്‍ സഹായകമാണ് ആ ലേഖനം.
അതുമൂലം ബ്ലൊഗില്‍ കൂടുതല്‍ പേര്‍ വരുകയും, ബ്ലോഗ് സാഹിത്യ കൃതികളായ കൊടകരയും , യൂറോപ്പും കൂടുതല്പേരിലേക്ക് എത്തുകയും ചെയ്യും എന്ന് തന്നെ വിശ്വസിക്കാം.

പ്രിന്റ്ഡ് മീഡിയയുമായി കൊടുക്കല്‍ വാങ്ങല്‍‍ സാധ്യമാകും വിധം മലയാളം ബ്ലോഗ് വളര്‍ന്നിരിക്കുന്നു എന്നും അഭിമാനിക്കാം, അല്ലെ?

കുഞ്ഞന്‍ said...

ഇക്കാസെ..

കൂടപ്പിറപ്പാകാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു...

(എനിക്കഭിമാനിക്കാമൊ...? ഞാന്‍ പുതുശ്ശാ...)

ഉപാസന || Upasana said...

ശ്രീരാമന്‍ സാറുടെ “വേറിട്ട കാഴ്ചകള്‍“ എന്നും മലയളികളുടെ ഫേവറൈറ്റ് ആണ്(എന്റെ കയ്യില്‍ രണ്ട് എഡിഷനും ഉണ്ട്). പലരും ചെന്നെത്താത്ത മേഖലകളില്‍ നിന്ന് അദ്ദേഹം ഒരുപാട് ആളുകളെ പരിചയപ്പെടുത്തുന്നു “വേറിട്ട കാഴ്ചകളിലൂടെ”. എം.ടി യുടെ “യശോധ”, ഒരേയൊരു “ശാരദ”. ‘സാമി’, പിന്നെ ഒരു അമിതാഭ് ബച്ചന്‍ ഫാന്‍ എന്നിവരൊക്കെ അദ്ദേഹത്തിന്റെ ‘ആളുകള്‍’ ആണ്. അദ്ദേഹം ബൂലോകത്തെപറ്റി എഴുതിയത് വായിച്ചു. ഇഷ്ടപ്പെട്ടു. കുറച്ചൊക്കെ ലാഘവത്തോടെയാണോ എഴുതിയത് എന്ന് ലേഖനം വായിച്ചപ്പോള്‍ സംശയം തോന്നി. നര്‍മം ആണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. എങ്കിലും അദ്ദേഹത്തൊട് നമ്മള്‍ നന്ദി പറയേണ്ടതാണ്...
ഇത് ഇവിടെ പൊസ്റ്റ് ചെയ്ത ഇക്കാസ് ഭായിക്ക് വളരെയധികം നന്ദി...

പൊട്ടന്‍

ദിവാസ്വപ്നം said...

nalla article.

nice post, ikkas.

asdfasdf asfdasdf said...

വേറിട്ട ഈ കാഴ്ചയും നന്നായി.പോസ്റ്റിട്ട ഇക്കാസിനു പ്രത്യേക നന്ദി. ഈ ലേഖനം പുതിയ ബ്ലോഗേഴ്സിനു കടന്നു വരാനും രോഗങ്ങള്‍(സന്ധിവേദന, ഉളുക്ക്, ചതവ്,പിത്തം, കഫം.....) കൂട്ടാനും കൂടുതല്‍ ഉത്തേജകമാകും. ചാപുടയും പെരിങ്ങോടനും ഹാസ്യസാഹീത്യകാരന്മാരാണെന്ന അദ്ദേഹത്തിന്റെ അറിവ് പുസ്തക പ്രകാശനത്തിന്റെ ബാക്കിപത്രമായി ഞങ്ങള്‍ കൂട്ടിക്കോളാം. അതെ മലയാളം വളരുകയാണ്.

സുന്ദരന്‍ said...

നല്ലവാക്കുകളെഴുതിയ ശ്രീരാമേട്ടനും
ഇതിവിടെ പോസ്റ്റ്ചെയ്ത ഇക്കാസിനും നന്ദി...

Haree said...

അദ്ദേഹത്തിന്റെ പരിമിതമായ അറിവിന്റെയൊരു കുറവ് ലേഖനത്തില്‍ കാണാമെങ്കിലും; അദ്ദേഹം മനസിലാക്കിയത്രയും പകര്‍ത്തുവാന്‍ കാണിച്ച ഉത്സാഹം അഭിനന്ദനീയം തന്നെ. കൂടുതല്‍ മനസിലാക്കുമ്പോള്‍ ബ്ലോഗിംഗിനെക്കുറിച്ച് നല്ലൊരു ലേഖനം തന്നെ അദ്ദേഹമെഴുതുമെന്നു കരുതാം, ഒടുവില്‍ അദ്ദേഹവും ഇങ്ങോട്ടെത്തുന്നുണ്ട് എന്നും കാണുന്നു. അദ്ദേഹത്തെ അടുത്തറിയാവുന്ന ആരെങ്കിലും, അതിനു വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ നന്നായിരുന്നേനേ...
--

വേണു venu said...

നല്ല ലേഖനം. പരിമിതമായ അറിവില്‍‍ ശ്രീ.ശ്രീരാമന്‍‍ നല്ല ഒരു ലേഖനം ബൂലോക കൂടപ്പിറപ്പുകള്‍ക്കു് അഭിമാനം തോന്നിക്കും വിധം എഴുതിയിരിക്കുന്നു. ഇതു് സ്കാന്‍ ചെയ്തു് ഇവിടെ എത്തിച്ച ഇക്കാസിനും നന്ദി.:)

Mr. K# said...

ലേഖനം നന്നായിട്ടുണ്ട്.

ഞാന്‍ ഇരിങ്ങല്‍ said...

കുറുമന്‍ ചേട്ടാ. വിശാലേട്ടാ...
രണ്ടു പേരും കസറുന്നു വി. കെ.ശ്രീരാമന്‍ റെ വാക്കുകളിലൂടെ. അഭിനന്ദനങ്ങള്‍. ശ്രീരാമന്‍ എഴുതിയത് ബൂലോകത്തെ കുറിച്ചാകുമ്പോള്‍ എല്ലാ ബൂലോക കൂടപ്പിറപ്പുകളും അഭിമാനിക്കുന്നു.

കുറുമന്‍ ചേട്ടാ. ഞാന്‍ ബ്ലോഗില്‍ കമന്‍ റിട്ട ഭാഗങ്ങളൊക്കെയും ശ്രീരാമന്‍ കോട്ട് ചെയ്ത് എഴുതിയിട്ടുണ്ട്. എന്‍റെ ഭാഗ്യം. :)

ദേവന്‍ said...

വി കെ ശ്രീരാമന്‍ ബ്ലോഗ്ഗുകളെക്കുറിച്ചെഴുതി കണ്ടതില്‍ സന്തോഷം. കൂടുതല്‍ ആളുകള്‍ അറിയട്ടെ, ബ്ലോഗ്ഗും തുടങ്ങട്ടെ.

ഇതിവിടെ ഇട്ടതിനു നന്ദി ഇക്കാസേ (ഇതേല്‍ കോപ്ട്ട് പ്രശ്നം ഉണ്ടെങ്കിലും നന്ദി)

myexperimentsandme said...

പുറമെ നിന്ന് നോക്കുന്ന ഒരാള്‍ക്ക് മലയാളം ബ്ലോഗുകളെപ്പറ്റി തോന്നുന്ന ഫസ്റ്റ് ഇമ്പ്രഷന്‍ വളരെ നന്നായി ശ്രീ ശ്രീരാമന്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ ഈ ലേഖനം വഴിയും മലയാളം ബ്ലോഗിലേയ്ക്ക് വരട്ടെ. ആ ഫസ്റ്റ് ഇമ്പ്രഷന്‍ ആരെയും ഒരിക്കലും നിരാശരും അവര്‍ക്ക് ഭാവിയില്‍ ബ്ലോഗിംഗിനോട് വിരക്തിയും ഉണ്ടാക്കാതിരിക്കട്ടെ.

ഈ ലേഖനം മറ്റുള്ളവരുമായി പങ്കുവെച്ച ഇക്കാസിന് നന്ദി (മാധ്യമം-കാര്‍ക്ക് പ്രശ്‌നമൊന്നും ഉണ്ടാവില്ല എന്ന് കരുതുന്നു).

Kalesh Kumar said...

നന്നായി ലേഖനം! thanks 4 posting it Mr.Merchant!

Sreejith K. said...

ഒരു മുഖ്യധാരാ മാധ്യമത്തില്‍ വരുന്ന ലേഖനം അങ്ങിനെ തന്നെ സ്കാന്‍ ചെയ്ത് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ശരിയാണോ? അനുവാദത്തോടുകൂടിയാണെങ്കില്‍ കുഴപ്പമില്ല.

ബ്ലോഗുകളെ ശ്രീരാമന്‍ സാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് നല്ലതു തന്നെ. അദ്ദേഹവും ഇനി ഒരു ബ്ലോഗ് തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.

Mubarak Merchant said...

കോപ്പിറൈറ്റിന്റെ കാര്യം ശ്രദ്ധയില്പെടുത്തിയ മാന്യ കൂടപ്പിറപ്പുകളേ,

ഇതിവിടെ സ്കാന്‍ ചെയ്ത് ഇട്ടതിന്റെ കാരണം ഇത് മലയാളം ബ്ലോഗെഴുത്ത്കാര്‍/വായനക്കാര്‍ എന്ന നിലയില്‍ നമ്മുടെ കമ്യൂണിറ്റിയെ സംബന്ധിക്കുന്നതാകയാല്‍ ആഴ്ചപ്പതിപ്പ് അപ്രാപ്യമായവര്‍ക്ക് ഇത് വായിക്കാന്‍ സൌകര്യമൊരുക്കുക എന്നതു മാത്രമാണ്.

ഇത് ഇവിടെ പോസ്റ്റ് ചെയ്തതിനു ലേഖനമെഴുതിയ ശ്രീ.വി.കെ ശ്രീരാമന്റെ അനുവാദം വാങ്ങിയിട്ടുണ്ട്.

G.MANU said...

valarattangane valaratte
boolokaththira uyaratte
achchaTilOkam njettatte
aayiramaayiramabhivaadyam

Visala Manaskan said...

ഞാനെന്താ പറയാ?

ബ്ലോഗ് തുടങ്ങിയത് മുതലിന്ന് വരെ ഞാനര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രശംസ കിട്ടിയവനാണ് ഞാന്‍ വിശ്വാസത്തോടെ പറയട്ടേ.

എല്ലാവര്‍ക്കും നന്ദി. കൊടകര പുരാണം ശ്രീ. ശ്രീരാമേട്ടന്‍ വായിക്കാനിടവരുത്തിയ നമ്മുടെ പ്രിയ കുറുമാനോടും അതിവിടെ സ്കാന്‍ ചെയ്തിട്ട ഇക്കാസിനോടും സര്‍വ്വോപരി ശ്രീരാമേട്ടനോടുമുള്ള എന്റെ നന്ദി വിനയപുരസരം ഞാനറിയിക്കുന്നു.

മലയാള ബ്ലോഗിലെ രണ്ടെ രണ്ടുപേരെയേ അദ്ദേഹം വായിച്ചുള്ളൂ. അതേതായാലും നന്നായി!
അല്ലെങ്കില്‍ ഒരിക്കലും ഒരിക്കലും മോഹന്‍ലാല്‍ എന്നെന്നെപറ്റി പറയില്ലാരുന്നു!

:)

കെ said...

ഇക്കാസിന് നന്ദി. നെറ്റില്‍ മാധ്യമം ലഭ്യമാണെങ്കിലും വാരികയിലെ മുഴുവന്‍ വിഭവങ്ങളും അവരവിടെ വിളമ്പാറില്ല. ശ്രീരാമന്റെ ഈ ലേഖനത്തിന്റെ സ്കാന്‍ കോപ്പി പോസ്റ്റു ചെയ്തതിലൂടെ ഇക്കാസ് ചെയ്തത് തീര്‍ച്ചയായും നന്നായി.

ഒരിക്കല്‍ കൂടി നന്ദി.

Kaippally said...

ബ്ല. ശ്രീരാമന്‍
വായിച്ചു. വലിയ രസം ഒന്നും തോന്നിയില്ല എങ്കിലും ബ്ലോഗിനെ un-ബ്ലോഗികള്‍ക്ക് പരിചയപോടുത്താന്‍ നടത്തിയ ശ്രമം അഭിനന്ദനീയം തന്നെ.

ബ്ല. ശ്രീരാമന്‍ ബ്ലോഗില്‍ എഴുതും എന്നു പ്രതീക്ഷിക്കുന്നു

സാല്‍ജോҐsaljo said...

നന്നായി ഇക്കാ‍സേ,

കുറുമാന്റെ ജിമെയില്‍ സ്റ്റാറ്റസ് കണ്ടപ്പോഴാണ് ഇതിനെക്കുറിച്ചറിഞ്ഞത്.

നന്നായി എഴുതിയിരിക്കുന്നു. ഇതൊരു തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കാം.

സജീവ് കടവനാട് said...

മാധ്യമത്തീന്ന് വായിക്കാന്‍ കഴിഞ്ഞില്ല, ഇപ്പം ബായിച്ചു. നന്ദിയുണ്ട് പിക്കാസേ.

Unknown said...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത:
ഫിന്‍ലന്റില്‍ നിന്നെത്തിയ ആദി കുറുമാന്‍, നമ്മളുടെ സ്വന്തം വെറും കുറുമാന്‍, നിങ്ങളുടെ സ്വന്തം ഇക്കാസ്, കുറുമാന്റെ സ്വ്ന്തം ഫ്രണ്ട് ഷിബു എന്നിവര്‍ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയ ആദി കുറുമാനെയും കൊണ്ട് തൊട്ടടുത്തുള്ള സൂര്യ ഹോട്ടലില്‍ കയറി തകര്‍ക്കുന്നുണ്ട്. പരിസരവാസികള്‍ ജാഗ്രത പാലിക്കുക.

Mubarak Merchant said...

പാവം ഷിബു!!!

ഏറനാടന്‍ said...

വായിച്ചു. ബോധിച്ചു. ഇതിട്ടതിന്‌ ഇക്കാസ്‌ മര്‍ച്ചന്റിന്‌ ഒത്തിരി നന്ദി..

അഞ്ചല്‍ക്കാരന്‍ said...

ബൂലോകത്തിന് കൈരളിയില്‍ നിന്നും കിട്ടിയ ഏറ്റവും വിലപ്പെട്ട പുരസ്കാരം.

രാജേഷ് ആർ. വർമ്മ said...

വിശാലന്‍ ബ്ലോഗിലെ മോഹന്‍ലാല്‍. കുറുമാന്‍ ബ്ലോഗിലെ മമ്മൂട്ടി. ബ്ലോഗിലെ ശ്രീരാമന്‍ ഞാനായിരിക്കുമോ?