Thursday, August 9, 2007

വീഡിയോ 10: നിങ്ങളുടെ ഇക്കാസ്

10 comments:

Mubarak Merchant said...

ഇതാ.. നിങ്ങള്‍ കാത്തിരുന്ന ആ ദൃശ്യം. കൂട്ടിയിടിക്കുന്ന മുട്ടുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട ‘ഞമ്മള്‍‘ വേദിയില്‍. ബുഹ്ഹഹഹഹാ

Rasheed Chalil said...

ക്ലാപ്പ്... ക്ലാപ്പ്... ക്ലാപ്പ്...

മുസ്തഫ|musthapha said...

ഇക്കാസേ നിനക്കിട്ട് പണിയുന്ന ഒരു കമന്‍റായിരിക്കണം ഇവിടെ ഇടുന്നതെന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു ക്ലിപ്പ് കണ്ടത്... പക്ഷെ, അതിനി നടക്കില്ല... തികഞ്ഞ ഒരു പ്രാസംഗീകന്‍റെ നിലവാരം പുലര്‍ത്തിയിരുന്നു നിന്‍റെ പ്രസംഗം - അഭിനന്ദനങ്ങള്‍.

ഇക്കാസ് സംസാരിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുന്ന കുറുമാന്‍, ആ സീന്‍ വല്ലാതെ മനസ്സില്‍ പതിഞ്ഞു പോയി...

ഇക്കാസിന്‍റെ അവസാനത്തെ ആശംസ ചിരിപ്പിച്ചു :)

എന്തായാലും, എന്‍റെ പുസ്തക പ്രകാശനത്തിനും ആശംസ അര്‍പ്പിക്കാന്‍ ഞാന്‍ ഇക്കാസിനെ തന്നെ ബുക്ക് ചെയ്തിരിക്കുന്നു... അപ്പോഴും ചിരിക്കുമ്പോല്‍ വെളുവെളാ ചിരിക്കുന്ന നിന്‍റെ ആ പല്ലുകള്‍ അതുപോലെ തന്നെ കത്തി സൂക്ഷിച്ചേക്കാന്‍ നിനക്കാവുമോ എന്നെനിക്കറിയില്ല... പത്ത് തൊണ്ണൂറ് വയസ്സ് വരെ പല്ലൊക്കെ നിക്ക്വോ... ആവോ :)

Mubarak Merchant said...

ഇത്തിരീ..
അഗ്രജാ..
നന്ദി. എനിക്ക് ഈ അവസരം ഒരുക്കിത്തന്ന കുറുമാനും ഞാന്‍ നന്ദി പറയുന്നു.

Unknown said...

ഇക്കാസേ:)

‘ലവന്‍ പുപ്പുലിയാണ് കേട്ടാ’ എന്ന കമന്റാണ് ഇവിടെ യോജിക്കുക.

അഭിനന്ദനങ്ങള്‍....

Kaithamullu said...

രണ്ട് വാക്കുകള്‍ ക്ലിക്കായി, തലക്കുള്ളില്‍:
കറുത്ത നര്‍മ്മം
ലക്ഷപ്രഭു....!

ഇക്കാസേ,
നന്ദി.
(കലക്കി,ട്ടാ!)

അഭിലാഷങ്ങള്‍ said...

ഇക്കാസേ...

സൂപ്പറാണല്ലോ... പ്രസംഗം!

പിന്നെ ആ കൂട്ടിയിടിക്കുന്ന കാല്‍‌മുട്ടുകള്‍ ക്യാമറയിലാക്കാന്‍‌ ആരുമില്ലയിരിന്നോ അവിടെ? :-)

ആ അഗ്രജന്റെ കോണ്‍ഫിഡന്‍സ് കണ്ടോ? സ്വന്തം ആരോഗ്യത്തെക്കുറിച്ച്!! അപ്പോ ആ വണ്ടി 125 പോസ്റ്റ് തികച്ചപോലെ 125 വര്‍ഷവും തികക്കുമെന്നാ തോന്നുന്നത്..! എന്റെ ബ്ലോഗനാര്‍ക്കാവിലമ്മേ...(ഒന്നുമില്ല)!! പിന്നെ, അഗ്രജന്റെ ബുക്ക് പ്രകാശനത്തിന് ഇക്കാസിന്റെ അസിസ്റ്റന്റായി എന്നേയും കൂട്ടണേ.. (കൂട്ടിയിടിക്കുന്ന മുട്ടുകള്‍ പിടിച്ചു നിര്‍ത്താന്‍‌ ആരെങ്കിലും വേണ്ടേ ഇക്കാസേ..).. :-)

Unknown said...

ഇക്കാസേ,
ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ? തകര്‍ത്തു എന്നൊക്കെ പറഞ്ഞാല്‍ പോരാ. കാരണം ഈ പ്രസംഗത്തിന്റെ പിന്നാമ്പുറക്കഥ അറിയുന്നത്തിനാല്‍ പ്രത്യേകിച്ചും കിടിലമായി ഫീല്‍ ചെയ്തു. കുറുമാന്റെ കണ്ണ് നിറഞ്ഞതില്‍ യാതൊരു അല്‍ഭുതവുമില്ല. സൂപ്പര്‍!

ദിവാസ്വപ്നം said...

നല്ല ശൈലി, ഇക്കാസ്.

അഗ്രജന്‍ പറഞ്ഞ രണ്ടും മൂന്നും വാചകങ്ങളും ശരി വയ്ക്കുന്നു.

myexperimentsandme said...

നല്ല ആത്മവിശ്വാസം തുളുമ്പുന്ന പ്രസംഗം. ഒരു പതര്‍ച്ചയോ തപ്പലോ തടവലോ ഇല്ല. നന്നായിരിക്കുന്നു, ഇക്കാസ്.

എന്‍ഡിംഗ് അടിപൊളിയായി ഇഷ്ടപ്പെട്ടു.