Sunday, August 5, 2007

പ്രകാശനം ഇന്ന്

നമ്മുടെ പ്രിയങ്കരനായ കുറുമാന്റെ പുസ്തകപ്രകാശനം ഇന്ന് വൈകുന്നേരമാണല്ലോ നടക്കുന്നത്. വേദിയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അറിയുന്നു. വൈകുന്നേരം 4 മണിയ്ക്ക് ആരംഭിയ്ക്കുന്ന ചടങ്ങില്‍ ചില അപ്രതീക്ഷിത കാരണങ്ങളാല്‍ ശ്രീമതി.സാറാ ജോസഫ് പങ്കെടുത്തേക്കില്ല എങ്കിലും ശ്രീ.വൈശാഖനും ശ്രീ.വി.കെ.ശ്രീരാമനും ശ്രീ.ജയരാജും പങ്കെടുക്കും എന്ന് ഉറപ്പായിട്ടുണ്ട്.

കൊച്ചി ബ്ലോഗര്‍മാരുടെ സാനിധ്യവും എല്ലാമായി പരിപാടി വന്‍ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ കണ്ണുകളും ഇനി കൊച്ചിയിലേക്ക്.

88 comments:

Unknown said...

നമ്മുടെ പ്രിയങ്കരനായ കുറുമാന്റെ പുസ്തകപ്രകാശനം ഇന്ന് വൈകുന്നേരമാണല്ലോ നടക്കുന്നത്. വേദിയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അറിയുന്നു. വൈകുന്നേരം 4 മണിയ്ക്ക് ആരംഭിയ്ക്കുന്ന ചടങ്ങില്‍ ചില അപ്രതീക്ഷിത കാരണങ്ങളാല്‍ ശ്രീമതി.സാറാ ജോസഫ് പങ്കെടുത്തേക്കില്ല എങ്കിലും ശ്രീ.വൈശാഖനും ശ്രീ.വി.കെ.ശ്രീരാമനും ശ്രീ.ജയരാജും പങ്കെടുക്കും എന്ന് ഉറപ്പായിട്ടുണ്ട്.

കൊച്ചി ബ്ലോഗര്‍മാരുടെ സാനിധ്യവും എല്ലാമായി പരിപാടി വന്‍ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ കണ്ണുകളും ഇനി കൊച്ചിയിലേക്ക്.

ആശംസകള്‍!!

asdfasdf asfdasdf said...

അങ്ങനെ പ്രകാശനച്ചടങ്ങുകള്‍ക്കായി കുറുമാന്‍ ആലുവ പാലം കടന്നു ജൈത്രയാത്ര തുടരുകയാണ്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സംഘം എറണാംകുളത്തെത്തുന്നതായിരിക്കും.
കുറുമാനും സംഘാടകര്‍ക്കും ആശംസകള്‍ !

Kuzhur Wilson said...

ഇന്നു ഇന്ത്യന്‍ സമയം നാലു മണിക്ക് ഏഷ്യനെറ്റ് ന്യൂസ് ചാനലും കാണുക

മുസാഫിര്‍ said...

കുറുജി ആ‍ലുവാ ‘റ റ റ ‘ പാലം ( ഈ പ്രയോഗത്തിന്റെ കാപ്പി റൈറ്റ് വിശാല്‍ജിക്കു)കടന്നു എന്നു നമ്മടെ ജീ പ്പി എസ് റിപ്പോര്‍ട്ട് ചെയ്തു.പക്ഷെ വണ്ടീ അതിനടുത്തുള്ള ഒരു കെട്ടിടത്തിനടുത്ത് (പെരിയാര്‍ ബാര്‍ ? )എത്തി പിന്നെ മുന്നോട്ട് നീങ്ങുന്നില്ല.കേടായി എന്നു തോന്നുന്നു.
കൊച്ചിയില്‍ നിന്നുമുള്ള അടുത്ത പ്രക്ഷേപണത്തിനായി കാത്തിരിക്കുന്നു.

പ്രകാശനച്ചടങ്ങില്‍ നിന്ന് said...

കുറുവിന്റെ വണ്ടി അവിടെ നിന്നത് ട്രാഫിക് ജാം മൂലം മാത്രമാണ്. രണ്ടുമണിയോടെ കുറു പ്രകാശന നഗരിയില്‍ എത്തിച്ചേരുന്നതാണ്.

പ്രകാശനച്ചടങ്ങില്‍ നിന്ന് said...

മറ്റൊരു സന്തോഷ വാര്‍ത്ത. കാര്‍ട്ടൂണിസ്റ്റ് സജീവ് പരിപാടിയ്ക്കിടയില്‍ ലൈവ് കാരിക്കേച്ചര്‍ ചെയ്യുന്നതായിരിക്കും എന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്.

Kumar Neelakandan © (Kumar NM) said...

മുസാഫി :) ചടങ്ങുകഴിയും വരെ കുറുമാന്‍ ഒരു “ഡ്രൈ മാന്‍” ആയിരിക്കും എന്ന് എല്ലാവര്‍ക്കും വിശ്വസിക്കാം. പക്ഷെ പ്രകാശന ചടങ്ങിനു ശേഷമുള്ള സ്വകാര്യ ചടങ്ങിനെ കുറിച്ചൊരുവാക്കുതരാന്‍ ഞാന്‍ അശ്ക്തനാണ്. ;)

ഞാന്‍ ഇപ്പോഴും വീട്ടുല്‍ തന്നെ. പുസ്തകാവതരണം എഴുതിവച്ച് കാണാതെ പഠിക്കുന്നു ;)

പ്രകാശനച്ചടങ്ങില്‍ നിന്ന് said...

കുറുമാന്‍ നല്ല കുട്ടിയായി എത്തിച്ചേര്‍ന്നിട്ടുണ്ട്

മുസാഫിര്‍ said...

G.P.S ഇന്റെ ടെക്കി ടീമില്‍ നിന്നും കിട്ടിയ റിപ്പോര്‍ട്ട്.സാറ്റലൈറ്റിന്റെ ബീമുകള്‍ എന്തോ അതിശക്തിയുള്ള ദര്‍പ്പണം വച്ച് തിരിച്ച് പ്രതിഫലിപ്പിക്കുകയായിരുന്നത്രെ.അതെന്താണെന്നു അന്വേഷിക്കാന്‍ അവര്‍ ആലുവാ മണപ്പുറത്തും അവിടെ ഒക്കെയും പരതുന്നുണ്ട്.
.......

കുമാര്‍ജി പുസ്താകവതരണം കാണാപ്പാഠം പഠിക്കുന്നു.കല്യാണിക്കുട്ടി വടിയും പിടിച്ച് മുന്നില്‍.ഹ ഹ ..

Visala Manaskan said...

ഹൌ!!

എന്തൊരു അടിപൊളി ഫീലിങ്ങ് ആയിരിക്കും ഇപ്പോള്‍ അവിടേ!!!!

ഗ്രേയ്റ്റ് ഗ്രേയ്റ്റ്.

സംഭവം തുടങ്ങുമ്മോ തന്നെ ഫോട്ടോ അപ്ലോഡിങ്ങും തുടങ്ങിക്കോട്ടാ....

:)

keralafarmer said...

കുറുമാന് ആശംസകള്‍
ഞാനും ഉണ്ട്‌ കേട്ടോ. ഇവിടിര്രുന്നാലും എനിക്കും കാണാം പരിപാടികളൊക്കെ.

keralafarmer said...

919995225922 ? ഈ നമ്പര്‍ നിലവിലില്ല കേട്ടോ.

Kiranz..!! said...

ഹ..ഹ..വിറ്റ് സംഭവം ആയിരിക്കും..:) കുമാറേട്ടന്‍ ഒരു നെടുദീര്‍ഘന്‍ പ്രസംഗം ഒക്കെ നടത്തുന്നത് ഓര്‍ത്തിട്ട്..

അഖിലാണ്ഡമണ്ഡപം ആണോ പ്രാര്‍ത്ഥനാഗാനമായിട്ട് വില്ലൂസ് പാടുന്നത് ?

എല്ലവിധാശംസകളും..!

കുറുമാനേ..ജേതാവേ/നേതാവേ ധീരതയോടെ പോന്നോളൂ ബംഗളൂരേക്ക് :)

keralafarmer said...
This comment has been removed by the author.
മുസ്തഫ|musthapha said...

ഇപ്പോ കുറുജി എവിടെയെത്തി... ആരുടെ കസ്റ്റഡിയിലാണ് കുറുവിപ്പോള്‍...

വിവരങ്ങള്‍ വരട്ടെ... എന്താ ഇത്ര താമസം

asdfasdf asfdasdf said...

ചന്ദ്രേട്ടാ.. ബെസ്റ്റ് വിറ്റ്.
ഇത്ര നേരത്ത്റ്റെ തന്നെ കുറുമാന്റെ ഫോണ്‍ ഓഫായോ ?
ഒരു മണിക്കുര്‍ മുമ്പ് വരെ ഓണായിരുന്നു.
:)

keralafarmer said...

http://www.pageflakes.com/chandrasekharan.nair/
ഇതില്‍ ലൈവ്‌ കമ്മെന്റുകള്‍ കിട്ടും.
മൊബൈല്‍ നമ്പരില്‍ 91 നീക്കിയാല്‍ എന്നിക്ക്‌ കുറുമാനെ വിളിക്കാം.

മുസ്തഫ|musthapha said...

ചന്ദ്രേട്ടന്‍ & കുട്ടന്‍... കുറു വീണ്ടും ഓണായിട്ടുണ്ട്... അതെന്നെ... ഫോണ്... ഫോണ് :)

Ziya said...

ഇച്ചാള്‍സ്,(ഇക്കാസ്+പച്ചാള്‍) കേള്‍ക്കുന്നുണ്ടോ?
കേള്‍ക്കുന്നുണ്ടോ ഇച്ചാള്‍സ്....
എന്തൊക്കെയാണ് ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍???
ബ്ലോക്ഷകര്‍ക്ക് വേണ്ടി ഒന്നു വിശദീകരിക്കാമോ?

പ്രകാശനച്ചടങ്ങില്‍ നിന്ന് said...

ചടങ്ങ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്നു..ഓരോരുത്തരായി ഹാജര്‍ വെച്ച് തുടങ്ങി..തഥാഗഥന്‍,കലേഷ്, ഇക്കാസ്, വില്ലൂസ്, കാര്‍ട്ടൂണിസ്റ്റ് സജീവ്, ഇസ്രയേല്‍ക്കാരന്‍ ബൈജു, മെലോഡിയസ്, പീലു എന്നിവര്‍ ഹാജര്‍ വെച്ചു.

Ziya said...

നന്ദി ഇച്ചാള്‍സ്,
ഇനി ഒരു ബ്രേക്ക്, വളരെപ്പെട്ടെന്ന് തിരികെവരാം

Kiranz..!! said...

എന്തൊരു കഷ്ടമെന്നു നോക്കിക്കേ..ഒരു മണിക്കൂറായി പരസ്യം സഹിച്ച് ഏഷ്യാനെറ്റ് വാര്‍ത്ത കാണാനിരുന്നതാ...കുറുമാന്റെ റിപ്പോര്‍ട്ടിനു മാത്രം ന്യൂസില്‍‍ സാങ്കേതിക തടസം :(,

ഇത് റിപ്പീറ്റി ഫുള്‍ കാണിക്കുമോ കുഴൂര്‍ജീ ?

പ്രകാശനച്ചടങ്ങില്‍ നിന്ന് said...

ഏഷ്യാനെറ്റ് വീണ്ടും പറ്റിച്ചോ?

Visala Manaskan said...

പുലികളിറങ്ങിത്തുടങ്ങി ല്ലേ.. ആ‍ഹ..
എളുപ്പം ഒരു ഫോട്ടോ ഇഡൂ ചുള്ളന്മാരെ...

Rasheed Chalil said...

ഇത് വരേ എത്താന്‍ പറ്റിയില്ല... ആശംസകള്‍.

ദുബൈയില്‍ നിന്ന് പങ്കെടുക്കാന്‍ ഒരു ഹെലികോപ്റ്റര്‍ അറേഞ്ച് ചെയ്താലോ വിശാലേട്ടാ... പണ്ട് പച്ചാള സ്വയം വരത്തിന് പോയപൊലെ.

സുല്‍ |Sul said...

പ്രി-പ്രകാശന പടങ്ങള്‍ക്കായി കാത്തിരിപ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്....
-സുല്‍

K.V Manikantan said...

കുറു ഒറ്റയ്ക്കാണോ? അതോ പിതാകുറുമാനും, മാതാകുറുമിയും, ആദി-അന്ത്യ കുറുകളും, സാക്ഷാല്‍ കുറുമിയും, കുട്ടിക്കുറുമികളും കൂടെയുണ്ടോ? കുറുവിന്റെ വേഷം എന്താണ്? ജുബയും മുണ്ടുമാണോ?

Unknown said...

പ്രകാശനച്ചടങ്ങില്‍ നിന്ന് എന്ന പേരില്‍ കിടന്ന് കളിയ്ക്കുന്ന ചെങ്ങായിയോട്. ജിടോക്കില്‍ ആഡ് ചെയ്യടാ ശവീ എന്നെ.

Kaithamullu said...

ദേ, ഏഷ്യാനെറ്റ് നോക്കി വന്നതേയുള്ളു. ഒരര മിനിറ്റ് കുറുമാന്റെ തലയൊന്ന് കണ്ടു, അത്ര തന്നെ.
ന്യൂസ് അവറില്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സുല്‍ |Sul said...

ഇത്തിരിയുള്ള ഹെ.കോ. വേണ്ട. ട്രേഡ് സെന്ററില്‍ കാലിടിക്കുന്ന വണ്ടിയാ. ബുര്‍ജ് ദുബൈ ആരു ചാടികടക്കും????????

-സുല്‍

പ്രകാശനച്ചടങ്ങില്‍ നിന്ന് said...

ദില്‍ബാ..ഒന്ന് രണ്ട് തവണ ആഡ് ചെയ്തു..

പ്രകാശനച്ചടങ്ങില്‍ നിന്ന് said...

ദില്‍ബാ..ഒന്ന് രണ്ട് തവണ ആഡ് ചെയ്തു..

Rasheed Chalil said...

ലൈവായി വിശദ വിവരങ്ങള്‍ വരട്ടേ... ഇനി ദില്‍ബനെ അങ്ങോട്ട് വിടേണ്ടി വരുമോ...

പ്രകാശനച്ചടങ്ങില്‍ നിന്ന് said...

വില്ലൂസിന്റെ പ്രാര്‍ഥനയോടെ പരിപാടി ഇപ്പൊ ആരംഭിച്ചു

പ്രകാശനച്ചടങ്ങില്‍ നിന്ന് said...

കലേഷിന്റെ സ്വഗത പ്രസംഗം നടക്കുന്നു. ബ്ലോഗിനെ പറ്റിയും അതിന്റെ സാധ്യതകളെ കുറിച്ചും സംസാരിച്ച് കൊണ്ടിരിക്കുന്നു.

myexperimentsandme said...

പ്രകാശനം അടിച്ച് പൊളിക്കട്ടെ. ഒരു പുസ്തകം എങ്ങിനെ പ്രകാശനം ചെയ്യണമെന്ന് പണ്ട് വിശാലനോട് പറഞ്ഞിട്ടുണ്ടായിരുന്നു. കവര്‍ പൊട്ടിക്കരുത് :)

സംഭവം മുഴുവന്‍ ആരെങ്കിലും വീഡിയോയില്‍ പകര്‍ത്തുകയും ആ ആരെങ്കിലും അത് പിന്നെ എല്ലാവര്‍ക്കുമായി എവിടെയെങ്കിലുമിടുകയും ചെയ്യുകയായിരുന്നെങ്കില്‍ അടിപൊളിയായിരുന്നു. ഏഷ്യാനെറ്റ് കാര്‍ മൊത്തത്തില്‍ പിടിക്കാന്‍ സാധ്യതയില്ലല്ലോ.

കൊച്ചി മുഴുവന്‍ സ്തംഭിപ്പിക്കുന്ന ഒരു അടിപൊളി പ്രസംഗം ആവട്ടെ കുറുമാന്റേത്.

എല്ലാം കഴിഞ്ഞ് പുസ്തകം തകര്‍ത്ത് ചിലവാകട്ടെ.

(ഞാന്‍ പോയി കഞ്ഞി കുടിക്കട്ടെ).

എല്ലാവിധ ആശംസകളും.

Unknown said...

പുസ്തക പ്രകാശനം നടന്ന് കഴിഞ്ഞതായി അറിയുന്നു. ചിയേഴ്സ് കുറു..... കലക്കി.

പ്രകാശനച്ചടങ്ങില്‍ നിന്ന് said...

പുസ്തക പ്രകാശനം നടന്നു..വൈശാഖനു പുസ്തകം നല്‍കി വി.കെ ശ്രീരാമന്‍ ചടങ്ങ് നിര്‍വഹിച്ചു.

മുസ്തഫ|musthapha said...

ഈ പരിപാടിക്ക് എത്തിച്ചേര്‍ന്ന എല്ലാ വിശിഷ്ടാഥിതികളേയും മാന്യബ്ലോഗ് സുഹൃത്തുക്കളേയും പിന്നെ ഈ പോസ്റ്റില്‍ ഉപവിഷ്ടരായ എല്ലാവരേയും എന്‍റെ സ്വന്തം പേരിലും എന്‍റെ ബ്ലോഗുകളുടെ പേരിലും, എന്‍റെ എല്ലാ ബ്ലോഗുകളുടേയും പേരുകള്‍ പറയാന്‍ സമയപരിമിധി മൂലം ബുദ്ധിമുട്ടുണ്ട്... സദയം ക്ഷമിക്കുക... സ്വാഗതം ഓതുകയാണ്... എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ സ്വാഗതം നേരുന്നു :)

മുസ്തഫ|musthapha said...

ശ്ശെ... ഞാനൊത്തിരി ലേറ്റായി... :)

keralafarmer said...

ഇതുവരെ പടമൊന്നും അപ്ലോഡായി വന്നില്ലല്ലോ?

Unknown said...

ഇപ്പോള്‍ വേദിയില്‍ ശ്രീ.വൈശ്ഖന്‍ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു. അദ്ദേഹം ബ്ലോഗിങ്ങിനെ പറ്റിയൊക്കെ സംസാരിക്കുന്നു.

(വേദിയില്‍ നിന്നുള്ള നെറ്റ് സ്ലോ ആയതിനാല്‍ ജിടോക്കിലൂടെ വരുന്ന വിവരങ്ങള്‍ പാസ് ചെയ്യുന്നു)

മുസാഫിര്‍ said...

ഒരു പോട്ടം ഇടൂന്നേ , കുമാര്‍ പുലി വേദിയില്‍ ആയിരിക്കും അല്ലെ ?

Unknown said...

വൈശാഖന്‍ പറയുന്നു:
ഏറ്റവും വായനാസുഖം തന്ന് കൊണ്ട് തന്നെ കുറുമാന്‍ രസകരമായി യൂറൊപ്യന്‍ സ്വപ്നങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. തനി നാട്ടുഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു.

Ziya said...

പ്രകാശനച്ചടങ്ങില്‍ നിന്ന് മോനേ,

പടം ജീ‌റ്റാക്കിലൂടെ ട്രാന്‍സ്ഫെര്‍ ചെയ്യൂ...
ഇവിടുന്ന് പോസ്റ്റാം.

Unknown said...

വൈശാഖന്‍:
വളരെ ചെറിയ കാര്യങ്ങള്‍ പോലും കൂറുമാന്‍ വിശദമായി വതരിപ്പിച്ചിരിക്കുന്നു.അടിക്കടി നര്‍മ്മം വളരെ സ്വാഭാവികമായി വരുന്നുണ്ട് ഇതില്‍ മുഴുനീളം.ഒരു കാര്‍ട്ടൂണ്‍ സിനിമ കാണുന്ന രീതിയില്‍ കുറുമാന്‍ കഥ അവതരിപ്പിച്ചിരിക്കുന്നു.

Unknown said...

പടങ്ങള്‍ ഇക്കാസ് തന്നാലുടന്‍ വരുന്നതാണ് എന്ന് വേദിയില്‍ നിന്ന്.

Unknown said...

വൈശാഖന്‍:
നമ്മള്‍ കുറുമാന്റെ കൂടെ സഞ്ചരിക്കുന്ന ഒരു പ്രതീതി കുറുമാന്‍ ഇതില്‍ ജനിപ്പിയ്ക്കുന്നു. ഓരോ വാചകത്തിലും എഴുത്തുകാരന്റെ കൂടെ നടക്കാന്‍ സാധിയ്ക്കുന്നു.

Visala Manaskan said...

ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ്!!


പടം പ്ലീസ്..
പടം പ്ലീസ്..

Visala Manaskan said...

പടം പ്ലീസ്..
പടം പ്ലീസ്...

50

Unknown said...

കുറുമാന്‍ ബ്ലോഗിനെ പറ്റി വളരെ നല്ല അഭിപ്രായം ഉണ്ടാക്കിയെടുത്തു എന്ന് പറഞ്ഞ് കൊണ്ട് ശ്രീ.വൈശാഖന്‍ പ്രസംഗം അവസാനിപ്പിച്ചു.

(75-100 ആളുകള്‍ ഉള്ളതായും ഹാള്‍ നിറഞ്ഞ് കവിഞ്ഞതായും അറിയുന്നു)

Unknown said...

ശ്രീ.ജയരാജ് ആശംസാ പ്രസംഗം ആരംഭിച്ചിരിക്കുന്നു.

മുസാഫിര്‍ said...

വൈശാഖന്‍ സാറിനു നന്ദി.
പോട്ടം വരെട്ടെ !

asdfasdf asfdasdf said...

പടം പിടുത്ത വീരന്മാര്‍ എവിടെ ?

സുല്‍ |Sul said...

അഭിനന്ദനങ്ങള്‍! അഭിനന്ദനങ്ങള്‍!
മിഠായി എടുക്കൂ ആഘോഷിക്കൂ.
-സുല്‍

സുല്‍ |Sul said...

പടക്കാരേ... പടം വരട്ടേ...
-സുല്‍

Unknown said...

കുമാറേട്ടന്റെ പുസ്തകപരിചയത്തിന് ശേഷം ശ്രീ.ശ്രീരാമന്റെ പ്രസംഗം ആരംഭിച്ചിരിക്കുന്നു. അദ്ദേഹം പറയുന്നു:
സാഹിത്യം എപ്പോഴും ഒരു ഡിറ്റര്‍ജന്റ് പോലെ വര്‍ത്തിയ്ക്കണം. ജീവിതത്തെ ശുദ്ധമാക്കാന്‍ സാഹിത്യം കൊണ്ട് സാധിയ്ക്കണം.

Unknown said...

ശ്രീരാമന്‍ പറയുന്നു:
പ്രിന്റഡ് മീഡിയയില്‍ ഇപ്പോള്‍ ചെളിവാരി എറിയല്‍ ആണ് കൂടുതല്‍.സാഹിത്യകാരന്മാര്‍ ഇപ്പോള്‍ പുതിയ ബ്രെക്ക് ഇന്‍ നല്‍കുന്നില്ല.

ഇന്നസെന്റിനെ പോലെ ആനന്ദിനെ പോലെ ഉള്ള ഒരു പാട് പ്രതിഭാശാലികള്‍ ഉള്ള സ്ഥലമാണ് ഇരിങ്ങാലക്കുട. കുറുമാനു ആ കൂട്ടത്തിലെക്ക് എത്തിപെടട്ടേ. കുറുമാന് ഇനിയും ഒരു പാട് ഒരു പാട് എഴുതാന്‍ സാധിയ്ക്കട്ടെ.

ശ്രീ.ശ്രീരാമന്റെ പ്രസംഗം അവസാനിച്ചു.

ദേവന്‍ said...

paripaadi gambheeramaakunnenn arinjnjathil santhosham, abhimaanam.. thakarkkatte!!!

Unknown said...

കവി കൃഷ്ണകുമാര്‍ വേദിയില്‍ ഇപ്പോള്‍ കവിത ചൊല്ലുന്നു.

Unknown said...

വിജയയലക്ഷ്മിയുടെ ഏറ്റവും പുതിയ കവിത. തല്‍ക്കാലം പേരിട്ടിട്ടില്ലാത്തത് ആദ്യമായി പുറത്ത് ചൊല്ലുന്നത് ഈ വേദിയിലാണ് എന്ന്.

ഇപ്പോള്‍ റെയിന്‍ബോ രാജേഷ് പ്രസംഗിയ്ക്കുന്നു.

Unknown said...

റെയിന്‍ബൊ രാജേഷ്:
പ്രകാശനം ചെയ്ത പുസ്തകം മുഴുവന്‍ വിറ്റ് പോകട്ടെ എന്ന് ആദ്യം തന്നെ ആശംസിക്കുന്നു. എസ് എം എസ് സന്ദേശമായാലും ബ്ലോഗായാലും അനായാസം രസിപ്പിയ്ക്കുന്നതാവണം എഴുത്ത്. കുറുമാന്‍ അതില്‍ വിജ്യച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട് കൊല്ലത്തിനുള്‍ലില്‍ താന്‍ ഒറ്റയിരുപ്പിന് വായിച്ച് തീര്‍ത്ത ആദ്യ പുസ്തകമാണ് ഇത്. പുസ്തകത്തെ പറ്റി ആദ്യം കേട്ടപ്പോള്‍ താല്പര്യം തോന്നിയില്ലെങ്കിലും ഒന്ന് രണ്ട് ഭാഗങ്ങള്‍ വായിച്ചപ്പോള്‍ ബോധ്യമായി. ഇനിയും എഴുതാന്‍ ആശംസകള്‍ അര്‍പ്പിയ്ക്കുന്നു.

അടുത്തതായി ഇക്കാസിന്റെ പ്രസംഗം ഇപ്പോള്‍ വേദിയില്‍.

Unknown said...

ഇക്കാസ് കുറുമാനെ പറ്റിയും ബ്ലോഗുകളെ പറ്റിയും ബൂലോഗ കാരുണ്യത്തില്‍ കുറുമാന്റെ പങ്കിനെ പറ്റിയും പറയുന്നു.

ഇക്കാസ്:
നര്‍മ്മമാണ് കുറുമാന്റെ മുഖമുദ്ര. എന്നാല്‍ കറുത്തനര്‍മ്മം കലര്‍ത്തി നമ്മെ കരയിക്കാനും പര്യാപ്തമാണ് കുറുമാന്റെ കൃതികള്‍. നമ്മുടെ ഒക്കെ ജീവിതത്തിന്റെ ഒരു പരിഛേദമാണ് കുറുമാന്റെ "യൂറോപ്പ് സ്വപ്നങ്ങള്‍" . ഇല്ലാത്ത അല്ലെങ്കില്‍ കൈ എത്തിപ്പിടിക്കാന്‍ കഴിയാത്ത എന്തിനെയൊക്കെയോ കീഴടക്കാന്‍ ശ്രമിച്ച് പായുന്ന നമ്മളെവരും കൈവെള്ളയിലൂടെ നമുക്ക് മാത്രം സ്വന്തമായ പലതും ചോരുന്നത് കണ്ട് ഒന്നിനോടും പ്രതികരിക്കാനാവാതെ നില്‍ക്കുന്ന അവസ്ഥ. ക്ഷമയോടെ കാത്തിരുന്ന് വായിച്ചവയായിരുന്നു യൂറോപ്പിന്റെ ഓരൊ ഭാഗങ്ങളും.

എല്ലാവര്‍ക്കും നന്ദി പറയുന്നു. കവര്‍ ഡിസൈന്‍ ചെയ്ത കുമാര്‍,വിശിഷ്ടാതിഥികള്‍ തുടങ്ങി ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞ് നന്ദി പ്രകാശിപ്പിയ്ക്കുന്നതോടെ ചടങ്ങുകള്‍ തീര്‍ന്നു.

Unknown said...

ഈ ലൈവ് അപ്ഡേറ്റിന്റെ മുഴുവന്‍ ക്രെഡിറ്റും നമ്മുടെ സഹ ബ്ലോഗര്‍ മെലോഡിയസ്സിന്. സദസ്സില്‍ കുത്തിയിരുന്ന് ഒരോ വാക്കും അന്തരീക്ഷവും മുഴുവനായി ചാറ്റില്‍ എത്തിച്ചു മെലോഡിയസ്. ചാറ്റില്‍ ലഭിച്ച് അതേ കൃത്യതയോടെ കമന്റുകള്‍ വന്നിട്ടില്ലെങ്കില്‍ കുറ്റം എന്റേത് മാത്രം. ഹാറ്റ്സ് ഓഫ് റ്റു യൂ മെലോഡിയസ്...

കണ്ണൂസ്‌ said...

അല്പ്പം വൈകിപ്പോയി. എങ്കിലും ചടങ്ങുകള്‍ ഗംഭീരമായി എന്നറിയുന്നതില്‍ വളരെയധികം സന്തോഷം.

ഇനിയുള്ള പരിപാടിയുടെ ലൈവ് അപ്ഡേറ്റ് അല്ല, ലൈവ് കവറേജ് ആണ്‌ ശരിക്കും വേണ്ടത്. അടിച്ച് പൊളിക്കിന്‍ അണ്ണന്‍‌മാരേ.

ലവ് യൂ ആള്‍.

keralafarmer said...

പാടങ്ങളൊന്നും ഇല്ലെ.

Pramod.KM said...
This comment has been removed by the author.
Pramod.KM said...

ചടങ്ങുകളെല്ലാം ഭംഗിയായി പര്യവസാനിച്ചു എന്നറിയുന്നതില്‍ ആഹ്ലാദം:)

Prasanna Raghavan said...

കുറുമാനേ

ആറ്റുനോറ്റിരുന്ന ബ്ലോഗേഴ്സിന്റയെല്ലാം എന്നപോലെയുള്ള സ്വപ്നം സാക്ഷാല്‍ക്കരിച്ചതില്‍ അനുമോദനത്തിനെ ഒരു നൂറു ചെണ്ടുകള്‍.

എല്ലാത്തിന്റയും ചിതങ്ങള്‍ ഫ്ലാഷു ചെയ്യൂ. ആരാണ് അതു ചെയ്യുന്നതെങ്കിലും വേഗമാകട്ടെ.

ഇതില്‍ പങ്കീടുക്കാനിടയായ എല്ലാബ്ലോഗേഴ്സിനോടും ഉള്ള കുശുമ്പും ഇവിടെ രേഖപ്പെടുത്തട്ടെ.

മാവേലികേരലം

കരീം മാഷ്‌ said...

ഞാന്‍ റൂമിലെത്തിയപ്പോഴേക്കും പരിപാടിയെല്ലാം തീര്‍ന്നല്ലോ!
ഇനി പടങ്ങള്‍ കണ്ടു നിര്‍വൃതിയടയുക തന്നെ!
ഇവിടെ ആരുമില്ലേ!
ആ ചിത്രങ്ങളെല്ലാം പോസ്റ്റു ചെയ്യാന്‍..!

Kaippally കൈപ്പള്ളി said...

T.V. കാണാന്‍ സമയവും സൌകര്യവും ഇല്ലാത്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി ദയവായി ആരെങ്കിലും ഇത് record ചെയ്യണം.

ഏക്കാലത്തേക്കുമായി സൂക്ഷിക്കാനാണു്.

എനിക്ക് പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വല്ലാത്ത വിഷമമുണ്ട്.

പ്രകാശന പരിപാടികള്‍ എല്ലാം നല്ലതുപോലെ നടക്കും എന്നു പ്രതീക്ഷിക്കുന്നു. രാഗേഷ് (കുറുമാന്‍)നു എല്ല ഭാവുകങ്ങളും നേരുന്നു.

സസ്നേഹം

കൈപ്പള്ളി

Kuzhur Wilson said...

എല്ലാത്തിനും ക്ഷമ.

യു.എ.ഇ സമയം 10 നു ന്യൂസ് ചാനലും, 11 മണിക്ക് മെയിന്‍ ചാനലും കാണുക.
പറ്റുമെങ്കില്‍.

നേരത്തെ പറ്റിച്ചതല്ല.
ഞാന്‍ ഉറങ്ങിയിട്ടില്ല. വിശാലനു അറിയാം

ആവനാഴി said...

പുസ്തകപ്രകാശനം ഭംഗിയായി നടന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ഉടനെ പടങ്ങള്‍ ഇടുമെന്നു കരുതുന്നു. പടം പിടുത്തക്കാര്‍ എവിടെ?

Kumar Neelakandan © (Kumar NM) said...

കുത്തി നിറച്ച സദസ്സുമായി വളരെ മനോഹരമായ പരിപാടിയായിരുന്നു. അവിടെ വന്നെത്തിയ ഒട്ടവവധി പഴയ/പുതിയ ബ്ലോഗര്‍മാരെ കൊണ്ട് ആ ഹാള്‍ നിറഞ്ഞു. കവിഞ്ഞു. ഒരു മീറ്റിനേക്കാളും ബൃഹത്തായ ചടങ്ങ്. വൈശാഖന്‍ സാറിന്റെ പ്രസംഗം, യൂറോപ്യന്‍ സ്വപ്നങ്ങളെ കുറിച്ചുള്ള ആസ്വാദനം മനോഹരമായിരുന്നു. വായിച്ചതിന്റെ ഓര്‍മ്മയില്‍ നിന്നും അദ്ദേഹം ഒരുപാടു ഭാഗങ്ങള്‍ വിവരിച്ചപ്പോള്‍ കേട്ടിരുന്ന സദസ്സിനു മനസിലായി ആ പുസ്തകത്തിന്റെ മൂല്യം. എഴുത്തിന്റെ ടെക്നിക്കുകളൊന്നുമില്ലാത്ത ഇതാണ് സാഹിത്യം. ഇതാണ് സങ്കേതം എന്നൊക്കെ വൈശാഖന്‍ സാര്‍ വേദിയില്‍ പറഞ്ഞു.

മൊത്തത്തില്‍ വളരെ മനോഹരമായ ചടങ്ങ്.
സജ്ജീവ് എന്ന ബ്ലോഗരവിടെ വന്ന അനവധിപേരുടെ കാരിക്കേച്ചര്‍ നിമിഷനേരം കൊണ്ട് വരച്ചു തള്ളിയത് ഏറെ ശ്രദ്ധേയമായിരുന്നു. ഇത്രയും തിരക്കിനീടയില്‍ ഇത്രയും പേരുടെ പടങ്ങള്‍ ഇത്രയും ചെറിയ നിമിഷത്തിനുള്ളില്‍ വരച്ചു തീര്‍ത്ത അദ്ദേഹത്തിന്റെ പ്രതിഭ അവിടെ എല്ലാവരും തിരിച്ചറിഞ്ഞു. എന്റെ കൈ ഞാന്‍ ചേര്‍ത്തു പിടിക്കുന്നു, ആ പ്രതിഭയുടെ മുന്നില്‍.

വിശിഷ്ടാതിഥികളും സദസ്സും പിരിഞ്ഞ് ഒരുപാടു കഴിഞ്ഞ അതേ ഹാളില്‍ നടക്കുന്ന കേളി കൊട്ട് ഞാന്‍ അവിടുന്നിറങ്ങുന്ന 11 മണിക്കും തുടരുന്നു. പാട്ടും കൊട്ടും കൂത്തുമായി. ഒരു കൂട്ടം ബ്ലോഗര്‍മാര്‍ ഇരുന്നു ചിരിച്ച് രസിച്ച് ആര്‍മ്മാദിക്കുന്നു.

നല്ലൊരു ദിവസം. അത് സമ്മാനിച്ച ബ്ലോഗിനു നന്ദി. ഗുഡ് നൈറ്റ്.

(എന്റെ കയ്യില്‍ ഉള്ള ചിത്രങ്ങള്‍ പിന്നാലെ പറഞ്ഞ് വിടാം.)

Kalesh Kumar said...

http://picasaweb.google.com/kalesh4music ല്‍ ഇന്ന്‍ എടുത്ത കുറച്ച് പടങ്ങള്‍ ഇട്ടിട്ടുണ്ട്. ശ്രീജിത്തേ.... നിന്നെ ഞങ്ങള്‍ മിസ്സ് ചെയ്തു.... :(

അഞ്ചല്‍ക്കാരന്‍ said...

ചില നൂലാമാലകളില്‍ കുരുങ്ങി നാട്ടിലെത്താന്‍ കഴിഞ്ഞില്ല. ചടങ്ങ് വന്‍ വിജയമായതില്‍ സന്തോഷിക്കുന്നു.

പുസ്തകം ബെസ്റ്റ് സെല്ലറാകാന്‍ ആശംസിക്കുന്നു.

Sreejith K. said...

കലേഷേട്ടാ, നന്ദി ചിത്രങ്ങള്‍ക്ക്. ഞാനും ഈ ചടങ്ങ് വല്ലാതെ മിസ്സ് ചെയ്തു. 12 മണിക്കൂര്‍ പിറകിലായതിനാല്‍ ഫോണ്‍ വിളിച്ച് എല്ലാവരുമായി സംസാരിക്കാന്‍ പോലും സാധിച്ചില്ല. (ചടങ്ങ് തീരുന്നതു വരെ ഞാന്‍ നല്ല ഉറക്കമായിരുന്നു ഇവിടെ)

ചടങ്ങുകള്‍ ഗംഭീരമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പച്ചാളം, ഉമേച്ചി എന്നിവര്‍ ഒന്നും അവിടെ വന്നില്ലേ. അവരെപ്പറ്റി ഒരു അപ്ഡേറ്റിലും ഒന്നും കേട്ടില്ലല്ലോ.

ദേവന്‍ said...

പരിപാടി കലക്കി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ശ്രീജിത്തേ, പച്ചാളം രാവിലേ തന്നെ അവിടെ എത്തിയിരുന്നു, പക്ഷേ "കണ്ട ഗൂണ്ടയ്ക്കും കൂലിത്തല്ലുകാരനും ക്രിമിനലിന്നുമൊന്നും വന്നു കേറാനുള്ള ഇടമല്ല ഇത്" എന്ന് പറഞ്ഞ് സെക്യൂരിറ്റി പച്ചാളനെ ആട്ടിയോടിച്ചു.

ഉമച്ചേച്ചി വഴി ചോദിച്ചു ചോദിച്ച് അന്വേഷിച്ചന്വേഷിച്ച് പാലാ മഹാറാണിയില്‍ ചെന്നു ചേര്‍ന്നു, അവിടെ കുറുമാനുമില്ല പുസ്തകവുമില്ല പത്തമ്പതു കുടിയന്മാരു മാത്രം ഇരിക്കുന്നതുകണ്ട് നൂറേല്‍ പാഞ്ഞ് തിരിച്ചു തൃശ്ശൂരെത്തി.

Unknown said...

ഒരുപാട് മിസ് ചെയ്തു... നാട്ടില്‍ വരുമ്പോള്‍ ഒരു പുസ്തകം വാങ്ങി വായിച്ചിട്ട് വേണം ഈ കുറവു കുറച്ചെങ്കിലും തീര്‍ക്കാന്‍

എല്ലാ ആശംസകളും...

Unknown said...

ചടങ്ങിന്റെ വിവരണവും, പടങ്ങളുമെല്ലാം കണ്ടു.
ഗംഭീരമായി. കുറുമാനും, ബാക്കി എല്ലാവര്‍ക്കും ആശംസകള്‍!

മയൂര said...

എല്ലാ ആശംസകളും...

അഭിലാഷങ്ങള്‍ said...

പുസ്തകപ്രകാശനം ഗംഭീരമായി എന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം. ഫോട്ടോസ് കണ്ടു. കുറുമാനു ആശംസകള്‍.. പുസ്തകത്തിന്റെ ഒരുപാട് കോപ്പികള്‍ വില്‍ക്കപ്പെടട്ടെ..! ഒരിക്കല്‍ കൂടി ആശംസകള്‍..

Rasheed Chalil said...

എല്ലാം ഗംഭീരമായി എന്നറിഞ്ഞതില്‍ അതിയായ സന്തോഷം. ആശംസകള്‍.

Visala Manaskan said...

പടങ്ങള്‍ കണ്ടു. ചടങ്ങ് ആര്‍ഭാടമായതറിഞ്ഞു വളരെ സന്തോഷായി.

യൂ‍റോപ്പ് സ്വപ്നങ്ങള്‍ മലയാള സാഹിത്യത്തില്‍ ഒരു ചര്‍ച്ചാവിഷയമാകട്ടെ. നമ്മുടെ സ്വന്തം കുറു‍ മലയാള സാഹിത്യത്തില്‍ തിളങ്ങുന്ന ഒരു താരമാവട്ടേ. ആശംസകള്‍.

ടി.വി.യിലും റേഡിയോയിലും പത്രങ്ങളിലും കുറുമാനെ കാണുമ്പോള്‍ നമുക്ക് അഭിമാനത്തോടെ, സന്തോഷത്തോടെ പറയേണ്ടേ??

‘ഇദേ...ഞങ്ങളുടേ സ്വന്തം കുറുമാനാ‘ എന്ന്.

:)

krish | കൃഷ് said...

എല്ലാം ഭംഗിയായി നടന്നെന്നറിഞ്ഞതില്‍ സന്തോഷം.

പുള്ളി said...

അങ്ങിനെ മറ്റൊരു നാഴികക്കല്ലുകൂടി നാം പിന്നിട്ടു. പ്രകാശനം വിജയമായതുപോലെ പുസ്തകം കമേഴ്ഷ്യലി വിജയിക്കുവാനും അങ്ങിനെ ഇനിയും മലയാളം ബ്ലോഗുകളെ പുസ്തകങ്ങളാക്കാന്‍ പ്രസാധകര്‍ക്ക് തോന്നിപ്പിക്കുവാനും ഇതിനുകഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
കുറുമാനേ, പുസ്തകം വാങ്ങിക്കോളാമേ...

sunilraj said...

ഭംഗിയായി നടന്നെന്നറിഞ്ഞതില്‍ സന്തോഷം.
-sunilraj

ശാലിനി said...

കുറുമാനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍.

ആരെങ്കിലും വീഡിയോ പോസ്റ്റ്ചെയ്തിരുന്നെങ്കില്‍ പ്രസംഗങ്ങള്‍ കേള്‍ക്കാമായിരുന്നു.