Thursday, August 16, 2007

വായുവില്‍ വളരുന്ന മലയാളം - വി.കെ.ശ്രീരാമന്‍

ശ്രീ. വി.കെ ശ്രീരാമന്‍ മാധ്യമം ആഴ്ചപ്പതിപ്പിലെ ‘വാഴ്വും നിനവും’ എന്ന പംക്തിയില്‍ എഴുതിയത്.
മലയാളം ബ്ലോഗിംഗ്, മലയാള ബ്ലോഗു പുസ്തകങ്ങളായ കൊടകരപുരാണം, എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ എന്നിവയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ലേഖനത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി ചുവടേ കാണുക.







Saturday, August 11, 2007

ബാംഗളൂര്‍ മീറ്റ് + കുറുമാന്‍ ബുക്ക് റിലീസ് - ആദ്യ പടങ്ങള്‍....




കുറുമാന്റെ ബുക്ക് റിലീസിനോടനുബന്ധിച്ചു നടന്ന ബാംഗളൂര്‍ ബ്ലോഗ് മീറ്റ് ഗംഭീര വിജയമായിരുന്നു. പ്രമോദേട്ടന്റെയും (തഥാഗതന്‍), ദീപക്കിന്റെയും (ചന്ത്രക്കാരന്‍) നേതൃത്വത്തിലുള്ള ബാംഗളൂര്‍ ബ്ലോഗറുമ്മാരുടെ ടീം മീറ്റ് അതി ഗംഭീരമായി തന്നെ സംഘടിപ്പിച്ചു.

കുറുമാനോടൊപ്പം കൊച്ചിയില്‍ നിന്ന് കുമാര്‍, ഇക്കാസ് (നൌഫല്‍ മുബാരക്ക്), കലേഷ്, പച്ചാളം (ശ്രീനി) എന്നിവര്‍ പങ്കെടുത്തു. മദ്രാസ് ബ്ലോഗറുമ്മാരുടെ പ്രതിനിധികളായി ബെന്നി, ദേവദാസ്, വിനയന്‍, സിജു, കൊച്ചന്‍ എന്നിവര്‍ പങ്കെടുത്തു. ബാംഗളൂര്‍ നിന്ന് ഏതാണ്ട് എല്ലാ മലയാളിബ്ലോഗറുമ്മാരും ബ്ലോഗിനികളും പങ്കെടുത്തു.

മീറ്റിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പിന്നീട്. എന്റെ മൊബൈല്‍ ഫോണിലെടുത്ത ചിത്രങ്ങള്‍ ദാ ഇവിടെ കാ‍ണാം. http://picasaweb.google.com/kaleshkumar/BangaloreMeet
കുട്ടിച്ചാത്തന്റെ പടങ്ങള്‍ ദാ ഇവിടെ http://picasaweb.google.com/kuttichhathan

Thursday, August 9, 2007

വീഡിയോ11: നന്ദി-കുറുമാന്‍

വീഡിയോ 10: നിങ്ങളുടെ ഇക്കാസ്

വീഡിയോ 9: രാജേഷ് റെയ്ന്‍ബോ

വീഡിയോ 8: അഡ്വ. കൃഷ്ണ കുമാര്‍

വീഡിയോ 7: പ്രൊഫ. സി.ആര്‍.ഓമനക്കുട്ടന്‍

വീഡിയോ 6.2: അധ്യക്ഷ പ്രസംഗം-ശ്രീ.വി.കെ ശ്രീരാമന്‍

വീഡിയോ6.1: അധ്യക്ഷ പ്രസംഗം-ശ്രീ.വികെ ശ്രീരാമന്‍

വീഡിയോ5: പുസ്തകാവതരണം- ശ്രീ.കുമാര്‍.എന്‍.എം

വീഡിയോ4: ശ്രീ.ഇ.ജെ.ജയരാജ്.ഐ.പി.എസ്

വീഡിയോ3.2: പ്രകാശനം- ശ്രീ.വൈശാഖന്‍

Monday, August 6, 2007

കൂടുതല്‍ ചിത്രങ്ങള്‍

പലയിടത്തും പിക്കാസാ വെബ് ബ്ലോക്കായതിനാല്‍ പ്രിയരെ ചില ചിത്രങ്ങള്‍ ഇവിടെ ഇടുന്നു.


ശ്രീ. കലേഷ് കുമാര്‍...സ്വാഗതം


ശ്രീ. കുമാര്‍ ...പുസ്തകാവതരണം


ശ്രീ.വി.കെ ശ്രീരാമനു പുസ്തകം നല്‍കി ശ്രീ.വൈശാഖന്‍ പ്രകാശനം നിര്‍വ്വഹിക്കുന്നു.


വൈശാഖന്‍ പുസ്തകവുമായി


ശ്രീ. വി.കെ.ശ്രീരാമന്‍


ശ്രീ.വൈശാഖന്‍


ആലപ്പുഴ എസ്.പി ശ്രീ.ഇ.ജെ.ജയരാജ്



ശ്രീ.ഇക്കാസ്


സദസ്സില്‍ നിന്ന്..മുന്‍ നിരയില്‍ വില്ലൂസും ഇക്കാസുമുണ്ട്...പിന്നില്‍ നിക്കുന്നത് നിക്ക്... വലത്തെ അറ്റത്ത് നില്‍ക്കുന്ന രണ്ട് പേര്‍ ബെര്‍ളിയും സുനീഷും.



പ്രൊഫ. സി.ആര്‍.ഓമനക്കുട്ടന്‍
കവിത ചൊല്ലുന്ന കൃഷ്ണകുമാര്‍ സാര്‍


ശ്രീ. എന്‍.രാജേഷ്, റെയിന്‍ബോ

ഇക്കാസിന്റെ മടിപ്പെട്ടിയില്‍ നിന്ന് തത്സമയ സമ്പ്രേഷണം!!!


കുറുമാന്റെ നന്ദി

Sunday, August 5, 2007

പ്രകാശനം

യൂറോപ്പ് പ്രകാശനം

പ്രകാശനം ഇന്ന്

നമ്മുടെ പ്രിയങ്കരനായ കുറുമാന്റെ പുസ്തകപ്രകാശനം ഇന്ന് വൈകുന്നേരമാണല്ലോ നടക്കുന്നത്. വേദിയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അറിയുന്നു. വൈകുന്നേരം 4 മണിയ്ക്ക് ആരംഭിയ്ക്കുന്ന ചടങ്ങില്‍ ചില അപ്രതീക്ഷിത കാരണങ്ങളാല്‍ ശ്രീമതി.സാറാ ജോസഫ് പങ്കെടുത്തേക്കില്ല എങ്കിലും ശ്രീ.വൈശാഖനും ശ്രീ.വി.കെ.ശ്രീരാമനും ശ്രീ.ജയരാജും പങ്കെടുക്കും എന്ന് ഉറപ്പായിട്ടുണ്ട്.

കൊച്ചി ബ്ലോഗര്‍മാരുടെ സാനിധ്യവും എല്ലാമായി പരിപാടി വന്‍ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ കണ്ണുകളും ഇനി കൊച്ചിയിലേക്ക്.

Friday, August 3, 2007

സ്വപ്ന സാക്ഷാല്‍ക്കാരം


ചടങ്ങിന്റെ തത്സമയ വിവരണം ഈ ബ്ലോഗില്‍ ഞായറാഴ്ച വൈകിട്ട് 4 മുതല്‍.
പുസ്തകം ഓണ്‍‌ലൈനായി വാങ്ങാന്‍ ഇവിടെ നോക്കുക.