Monday, August 6, 2007

കൂടുതല്‍ ചിത്രങ്ങള്‍

പലയിടത്തും പിക്കാസാ വെബ് ബ്ലോക്കായതിനാല്‍ പ്രിയരെ ചില ചിത്രങ്ങള്‍ ഇവിടെ ഇടുന്നു.


ശ്രീ. കലേഷ് കുമാര്‍...സ്വാഗതം


ശ്രീ. കുമാര്‍ ...പുസ്തകാവതരണം


ശ്രീ.വി.കെ ശ്രീരാമനു പുസ്തകം നല്‍കി ശ്രീ.വൈശാഖന്‍ പ്രകാശനം നിര്‍വ്വഹിക്കുന്നു.


വൈശാഖന്‍ പുസ്തകവുമായി


ശ്രീ. വി.കെ.ശ്രീരാമന്‍


ശ്രീ.വൈശാഖന്‍


ആലപ്പുഴ എസ്.പി ശ്രീ.ഇ.ജെ.ജയരാജ്



ശ്രീ.ഇക്കാസ്


സദസ്സില്‍ നിന്ന്..മുന്‍ നിരയില്‍ വില്ലൂസും ഇക്കാസുമുണ്ട്...പിന്നില്‍ നിക്കുന്നത് നിക്ക്... വലത്തെ അറ്റത്ത് നില്‍ക്കുന്ന രണ്ട് പേര്‍ ബെര്‍ളിയും സുനീഷും.



പ്രൊഫ. സി.ആര്‍.ഓമനക്കുട്ടന്‍
കവിത ചൊല്ലുന്ന കൃഷ്ണകുമാര്‍ സാര്‍


ശ്രീ. എന്‍.രാജേഷ്, റെയിന്‍ബോ

ഇക്കാസിന്റെ മടിപ്പെട്ടിയില്‍ നിന്ന് തത്സമയ സമ്പ്രേഷണം!!!


കുറുമാന്റെ നന്ദി

40 comments:

Ziya said...

പലയിടത്തും പിക്കാസാ വെബ് ബ്ലോക്കായതിനാല്‍ യൂറോപ്പ് പ്രകാശനത്തിന്റെ ചില ചിത്രങ്ങള്‍ ഇവിടെ ഇടുന്നു.

:: niKk | നിക്ക് :: said...

തേങ്ങ കിട്ടിയില്ല... കിട്ടിയ വെള്ളയ്ക്ക വച്ച് അഡ്ജസ്റ്റാം. ‘പ്സ്ക്...’

പിന്നില്‍ നിക്കുന്നത് നിക്ക്...


ഗര്‍ര്‍ര്‍...


പരിപാടി കെങ്കേമമായിരുന്നു. പങ്കെടുക്കാന്‍ സാധിച്ചതില്‍ ബഹുസന്തോഷം :)

Unknown said...

6.30ന് ശേഷം ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലേ?

Mubarak Merchant said...

എന്റെ നല്ല ഗ്ലാമറു പടങ്ങളൊന്നും ആരും എടുത്തില്ലാ എന്ന് തോന്നുന്നു :(

Rasheed Chalil said...

ഇക്കാസേ അത് ഇല്ലാത്തത് കൊണ്ടാവും... എടുക്കാന്‍ പറ്റാതിരുന്നത്.

G.MANU said...

aaSamsakaL

evide nammude cocktail clicks

asdfasdf asfdasdf said...

ഇക്കാസെ, സാധിക്കുകയാണെങ്കില്‍ പ്രസംഗങ്ങള്‍ വരമൊഴിയിലാക്കി പോസ്റ്റ് ചെയ്യുകയാണെങ്കില്‍ നന്നായിരുന്നു.

SUNISH THOMAS said...

ആറരയ്ക്കു ശേഷം എടുത്ത പടങ്ങളെല്ലാം ഷേക്ക് (നിങ്ങളുടെ ഷെയ്ക്ക് അല്ല) ആയിപ്പോയതു കാരണം പബ്ളിഷ് ചെയ്യാന്‍ പറ്റിയില്ല ദില്‍ബാ...

Dinkan-ഡിങ്കന്‍ said...

പ്രസംഗം ക്ലിപ്പിങ്ങ്സ് യൂട്യൂബിലോ ഗൂഗില്‍ വീഡിയൊയിലൊ കാണാമോ?
ക്കൂഊടുതല്‍ പടംസ്&വിവരംസ് പ്രതീക്ഷിക്കുന്നു

Anonymous said...

സുനീഷെങ്കിലും സത്യം പറഞ്ഞൂല്ലോ. തൃപ്ത്യായി.ദില്‍ബൂട്ടാ,
സത്യത്തില്‍ എന്താണ്ടായേച്ചാല്‍, ആറര വരെ അവടെ നിന്ന് കാര്യങ്ങളൊക്കെ അടുക്കോടും ചിട്ടയോടും ഒക്കെ ഞാന്‍ നോക്കി നടത്തി.ഞാനങ്ങട്ട് ഇറങ്ങ്യ്യേപ്പഴയ്ക്കും ദേ കേട്ടില്ല്യെ, ഷെയ്ക്കായീത്രെ. ഛെ. എന്താ ചെയ്യാ

ഇടിവാള്‍ said...

ഉമേച്ചി, ആറരക്കു തന്നെ സ്കൂട്ടായത് നന്നായി ;)

അല്ലെങ്കില്‍ കാണാമായിരുന്നു!

ഒരു ശ്ലോകം ഓര്‍മ്മം വന്നു:
മര്‍ക്കടസ്യ സുരാപാനം
മധ്യേ വൃശ്ചിക ദംശനം!

അപ്പഴേ.. അടുത്താഴ്ച നാട്ടിലെത്തും.. ഈ പറഞ്ഞതിനു ചീത്ത അപോ പറഞ്ഞാല്‍ മതി..

ഇടിവാള്‍ said...

കുറുമാനേ.. സംഭവം കലക്കിയെന്നറിഞ്ഞതില്‍ (മറ്റേ കലക്കല്‍ അല്ല) സന്തോഷം!

ആറരക്കു ശേഷമുള്ള സീനുകളേ ഓര്‍മ്മയില്‍ വരുനുള്ളൂ എന്നാ കുമാര്‍ജീ പറയുന്നത്!

ഭു ഹഹ!


ഒപ്പിട്ട ഒരു കോപ്പി സൂക്ഷിച്ചു വക്കുമല്ലോ? ആഗസ്ത് 26 നു തൃശ്ശൂര്‍ ലൂസിയാവീല്‍ വച്ച് റെഡി ക്യാഷു തന്നു വാങ്ങും! ആഹ!

അല്ലാ കൂട്ടരേ. എന്നാണു ഓണം ? കൃത്യം ഡേറ്റു ?

ഇടിവാള്‍ said...

ikkaas|ഇക്കാസ് said...
എന്റെ നല്ല ഗ്ലാമറു പടങ്ങളൊന്നും ആരും എടുത്തില്ലാ എന്ന് തോന്നുന്നു :(


അതിനു തക്ക കേമറ
ജെനിച്ചിട്ടുണ്ടോ ഈ ഫൂമിയില്‍..

എന്ന (എന്റര്‍ ഇട്ട) കവിത ഓര്‍ത്തു പോയി!!

Anonymous said...

ഇടിവാളേ സ്വാഗതം(ഇവടെ വാളുവെയ്ക്കണവന്മാരൊന്നും പോരാണ്ടെ ദേ വരുണൂത്രെ ദൂബായീന്ന്) തിരുവോണം 27 തിങ്കളാഴ്ച. എന്നാ എത്തണെ?

Mubarak Merchant said...

കുറൂന്റെ നന്ദിപ്രസംഗമായിരുന്നു ഇടീ ഏറ്റവും കലക്കീത്. സദസ്സിന്റെ പിന്നില്‍ നില്‍ക്കുകയായിരുന്ന ഉമേച്ചീനെ മൈക്കിലൂടെ “ഒളിച്ച് നിക്കേം ഒഴിഞ്ഞ് മാറേം ഒന്നും വേണ്ട, ഇങ്ങോട്ട് നോക്ക്” എന്ന് വിളിച്ച് പറഞ്ഞ് നോക്കിച്ചിട്ടാണ് “നന്നീണ്ട്ട്ടാ” എന്ന് പറഞ്ഞത്. ന്നാലും എന്റെ ഗ്ലാമര്‍ ഫോട്ടം..... ഗദ് ഗദ്

Mubarak Merchant said...

ചടങ്ങ് പകര്‍ത്തി അഡ്വാന്‍സും വാങ്ങിപ്പോയ വിഡിയോ ഗ്രാഫറെ തപ്പാന്‍ കൊട്ടേഷന്‍ കൊടുക്കണമെന്ന് തോന്നുന്നു. പച്ചാളം ഇവിടെ എവിടെയെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ ബന്ധപ്പെടാന്‍ താല്പര്യപ്പെടുന്നു.

Unknown said...

ഇടിഗഡീ,
ഇക്കാസിനെ കളിയാക്കരുത്. ഇക്കാസ് വെറുക്കപ്പെട്ടവനാണ്. (ഒരു ചിന്ന മുതലാളിയാണ്, അല്‍പ്പം നിലയും വിലയുമൊക്കെ ഉണ്ട് എന്ന്)

ഓടോ:‘ഇടി എത്തി, കൊച്ചി ഉണര്‍ന്നു‘ എന്ന് എപ്പൊ വാര്‍ത്ത വരും?

Anonymous said...

നന്നീണ്ടെന്നൊന്ന്വല്ല പറഞ്ഞെ.വേറെന്തോ ചീത്യാ പറഞ്ഞെ. ആരോടും അത് പറേണ്ടാട്ടോ പിക്കാസ്സെ.

അല്ലാ ആ അഡ്വാന്‍സ് വാങ്ങിപ്പോയ വിഡിയോഗ്രാഫറും പച്ചാളോം കൂടി എങ്ങട്ടോ പോണ കണ്ടൂല്ലോ ഞാന്‍.
‘ഇടി എത്തി, വാളു വെച്ചു’ ന്ന് വാര്‍ത്ത ഒരാഴ്ചയ്ക്കകം ത്രെ.ഈശ്വര്‍ സത്യ് ഹൈ....

ഇടിവാള്‍ said...

ഒളിച്ച് നിക്കേം ഒഴിഞ്ഞ് മാറേം ഒന്നും വേണ്ട, ഇങ്ങോട്ട് നോക്ക്” എന്ന് വിളിച്ച് പറഞ്ഞ് നോക്കിച്ചിട്ടാണ് “നന്നീണ്ട്ട്ടാ” എന്ന് പറഞ്ഞത്.


നന്നീണ്ട്ട്ടാ എന്നല്ല പറഞ്ഞത് എന്നാ ഉമേച്ചി പറേണേ.. പിന്നെ എന്തായിരിക്കും ??

ഫന്‍‌ക്ഷന്‍ കഴിഞ്ഞിട്ടുള്‍ല ഡിന്നറില്‍ സ്പെഷല്‍ “പന്നിണ്ട്ട്ടാ” (പോര്‍ക്ക് ഒലത്തിയത്) എന്നാവുമോ???

Unknown said...

പന്നിണ്ട്ട്ടാ എന്നവാന്‍ വഴിയില്ല. ചടങ്ങില്‍ ശ്രീജിത്ത് പങ്കെടുത്തിരുന്നില്ലല്ലോ.

Kaithamullu said...

ഇടിഗഡീ,
അങ്ങനെ ആളാവണ്ടാ, ഞാനുമുണ്ട് നാട്ടിലെക്ക്, മറ്റന്നാള്‍....

കുറൂ, തയ്യാറല്ലേ?

Rasheed Chalil said...

ദില്‍ബാ ഒരു ബാച്ചി ഒരിക്കലും മറ്റൊരു ബാച്ചിക്ക് പാരയാവരുത്

Mubarak Merchant said...

അപ്പൊ എന്നാ ത്രിശ്ശൂര്‍ മീറ്റ്?
ഇത്തവണ ബ്ലോഗോണം കൊച്ചീലോ ത്രിശൂരോ?
ദില്‍ബാ, ശരിക്കും പന്നി ഇണ്ടാര്‍ന്നില്ല :)

Rasheed Chalil said...

ഇടി വാള് വെക്കാന്‍ എന്നാ നാട്ടീപോണത്...

കുട്ടിച്ചാത്തന്‍ said...

കൊല്ലത്തിലൊരിക്കെ കേരളത്തില്‍ വരുന്നവരു ആളാകുന്നെങ്കില്‍ ആഴ്ചയ്ക്കാഴ്ച കേരളത്തില്‍ പോണ ഞങ്ങ എന്തു പോസ് കാണിക്കണം കേരളത്തില്‍ സ്ഥിരമായി ഉള്ളവര്‍ എന്തു വല്യ ആളാകണം..

മുസാഫിര്‍ said...

എവിടെ , ഉമാ റ്റീച്ചര്‍ ഉണ്ടായിരുന്നെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്.കൈയൊ തലയോ വാലോ (സാരിയുടെ മുന്താണിയാണ് ഉദ്ദേശിച്ചത്,തെറ്റിദ്ധരിക്കല്ലേ)ഒന്നും ഒരു പോട്ടത്തിലും കണ്ടില്ലല്ലോ ..

ഇവിടെ

ഇടിവാള്‍ said...

ദേ ഒരു കാര്യം..
പേരിലൊരു വാളുണ്ടെന്നു കരുതി ഞാനാ ടൈപ്പല്ല.. (വാളുവക്കുന ടൈപ്പല്ലെന്നു)
നല്ല കപ്പാസിററ്റിയാണല്ലേ കള്ളേ..ച്ചേ കള്ളാ.. എന്നാരോ ആത്മഗതിച്ചതു കേട്ടു. അതും ശരിയല്ല..

ഞാന്‍ ഡീസന്റാ

തൃശ്ശൂര്‍ മീറ്റ് വക്കാം... ആരൊക്കെ ഉണ്ടാവും എന്നൊരു മീറ്റ് സെന്‍സസ് തുടങ്ങിയാലോ ?
ഞാന്‍ കുറു, കുട്ടിചാത്തന്‍, ബെര്‍ളി, സുനീഷ്, എന്നിവര്‍ ഇതുവരെ കണ്‍ഫേം ചെയ്തു

ആഗസ്ത് 26 സണ്ഡേ ആയാലോ ??

Unknown said...

പരിപാടിയില്‍ ആദി’മദ്യാ‘ന്തം ഓടിനടന്ന് സജീവമായി പങ്കെടുത്ത ഇക്കാസ് തന്നെ പറയണം പരിപാടിയില്‍ പന്നി പങ്കെടുത്തില്ല എന്ന്. ;-)

മുസാഫിര്‍ said...

ബി.കു.
ചോദിക്കാതെ റ്റീച്ചറെക്കുറിച്ചെഴുതിയതിന്റെ ലിങ്ക് കൊടുത്തതിനു ഒരു മുന്‍കൂര്‍ ജാമ്യം.

മറ്റു സുഹ്രുത്ത്ക്കളോട്,

ഞാനും വരുന്നു നാട്ടിലേക്കു ആഗസ്ത് 10 മുതല്‍ 18 വരെ നാട്ടില്‍.

ഇടിവാള്‍ said...

ഇത്തിരീ..
ആഗസ്ത് 15 നു ലാന്‍ഡിങ്ങ്

Rasheed Chalil said...

ഇടിഗഡ്യേയ്... :) :) :) :) ഇസ്മൈലി അഞ്ചെണ്ണം.

asdfasdf asfdasdf said...

ആഗസ്റ്റ് 23 നു ശേഷം തൃശ്ശൂരോ കൊച്ചിയിലോ എവിടെയായാലും മീറ്റാന്‍ ഞാന്‍ റെഡി. 27/28/29 ദിവസങ്ങ്ങളില്‍ ഷോപ്പുകള്‍ അടക്കുമെന്ന് കേട്ടു.

ഇടിവാള്‍ said...

കുട്ടമേനോന്‍, പിക്കാസ്, എന്നിവര്‍ വരുന്നുണ്ട്.

കലേഷിനെ വിശിഷ്ടാതിഥിയായി ക്ഷണിക്കുന്നു

ഇടിവാള്‍ said...

KuttanMenon said...
ആഗസ്റ്റ് 23 നു ശേഷം തൃശ്ശൂരോ കൊച്ചിയിലോ എവിടെയായാലും മീറ്റാന്‍ ഞാന്‍ റെഡി. 27/28/29 ദിവസങ്ങ്ങളില്‍ ഷോപ്പുകള്‍ അടക്കുമെന്ന് കേട്ടു.


അതുകൊണ്ട്... 27 നു തന്നെ എല്ലാരും ബാര്‍ബര്‍ ഷാപ്പില്‍ പോയി മുടിയൊക്കെ വെട്ടി, ഷേവൊക്കെ ചെയ്ത് ടിപ്പ് ടോപ്പ് കുട്ടപ്പന്മാരാവുക!

Visala Manaskan said...

നാട്ടിലൊക്കെ എന്ത് ഓണം? ഓണമൊക്കെ ഇവിടെ ഗള്‍ഫിലല്ലേ...

ഇത്തവണത്തെ ഓണം ഞങ്ങളൊരു കലക്ക് കലക്കും!!

:((

വിഷാദ മനസ്കന്‍.

മഴത്തുള്ളി said...

അങ്ങനെ കുറെ ചിത്രങ്ങള്‍ കാണാന്‍ സാധിച്ചു.

കുറുമാന്റെ ചിരി കൊള്ളാം ;)

krish | കൃഷ് said...

വിശാലന്‍ ഓണപരിപാടികള്‍ കലക്കിമറിക്കുമെന്ന്.
ഇവേടെന്ത് ഓണം. ഓണം എന്നാല്‍ ഗള്‍ഫിലല്ലേ.
ഇവിടേന്ത് വാള്‍. ശരിക്ക് വാള് വെക്കുന്നത് ഗള്‍ഫിലല്ലേ.
(വിശാല മനസ്കന്‍ എന്തേ വിഷാദമനസ്കന്‍ ആയത്? എന്ത്‌ര് പറ്റീ? )

ഇടിവാള്‍ said...

26 നു ഉത്രാറ്റം അല്ലേ ചേട്ടമാരേ?.
ഒരു ചെറിയ സംശയം തീര്‍ക്കാനാ..

ഗ്രോസറി ഷാപ്പുകള്‍ അന്നു തുറക്കും അല്ലേ??

ഇടിവാള്‍ said...
This comment has been removed by the author.
കുറുമാന്‍ said...

നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ.......

ഇക്കാസ്, കുമാര്‍, പാച്ചാളം,ഉമേച്ചി, തുടങ്ങി പേരെടുത്ത് പറഞ്ഞാലും തീരാത്തയത്ര ആളുകള്‍ക്കും നന്ദി.

സാഹിത്യലോകത്തിലേക്കുള്ള എന്ട്രന്‍സ് ഗംഭീരമായതിനാല്‍, നാളെ തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാഹിത്യകാരന്മാരുടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതെന്റെ ഭാഗ്യം.

ഇന്നലെ വിജയലക്ഷ്മിടീച്ചറുമായി ഫോണില്‍ സംസാരിക്കാനും കഴിഞ്ഞു.